പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ​യും വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​യ്ഡ്; സം​സ്ഥാ​ന​ത്തെ പ​ന്ത്ര​ണ്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന;

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്. പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

മ​ക​ൾ വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​ലോ​ജി​ക് സി​എം​ആ​ർ​എ​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. രാ​വി​ലെ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.​പ​ന്ത്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്.

സം​സ്ഥാ​ന പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്റ​ലി​ജ​ൻ​സി​നെ​യോ,സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നെ​യോ, ലോ​ക്ക​ൽ പോ​ലീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് നീ​ക്കം.

കേ​സി​ൽ വീ​ണ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക സ്രോ​ത​സി​ന്റെ ഇ​ട​പാ​ടു​ക​ൾ, ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ, പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പ്ര​ഥ​മ ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നാ​ട​കീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി. ആ​രോ​പ​ണ വി​ധേ​യ​ർ ആ​രെ​ന്നു നോ​ക്കി അ​ന്വേ​ഷ​ണം നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment