ഈ ​ഇം​ഗ്ലീ​ഷ് ത​ന്നെ താ​ൻ എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് പ​ഠി​ച്ച​ത്..! അന്തരീക്ഷ മലിനീകരണത്തിനിടെ സുപ്രീംകോടതിയിൽ “ഇംഗ്ലീഷ് പഠനം’

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കി​ടെ സു​പ്രീം​കോ​ട​തി​യി​ൽ ഇം​ഗ്ലീ​ഷ് പ​ഠ​ന​ത്തി​ലെ സാ​മ്യ​ത​ക​ൾ പ​ങ്കു വ​ച്ചു ചീ​ഫ് ജ​സ്റ്റീ​സും സോ​ളി​സി​റ്റ​ർ ജ​ന​റ​ലും.

എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് ഇം​ഗ്ലീ​ഷ് പ​ഠി​ച്ചു തു​ട​ങ്ങി​യ​ത്. അ​തു​വ​രെ തെ​ലു​ങ്ക് മീ​ഡി​യ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു ത​ന്‍റെ പ​ഠ​നം എ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.വി. ര​മ​ണ പ​റ​ഞ്ഞ​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​റ്റി​ദ്ധ​രാ​ണ ഉ​ണ്ടാ​ക്കി​യ​തി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ഴാ​യി​രു​ന്നു ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

അ​ഭി​ഭാ​ഷ​ക​ർ എ​ന്ന നി​ല​യി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ന​പ്പു​റം തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ത​ന്‍റെ ഉ​ദ്ദേശ്യ​വും മ​റ്റൊ​ന്നാ​യി​രു​ന്നു എ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ താ​നും ഒ​രു ന​ല്ല പ​രി​ഷ്കൃ​ത പ്രാ​സം​ഗി​ക​നൊ​ന്നു​മ​ല്ലെ​ന്നും അ​തു ത​ന്നെ​യാ​ണ് ത​ന്‍റെ പോ​രാ​യ്മ എ​ന്നും ചീ​ഫ് ജ​സ്റ്റീ​സും പ​റ​ഞ്ഞു.

ഈ ​ഇം​ഗ്ലീ​ഷ് ത​ന്നെ താ​ൻ എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് പ​ഠി​ച്ച​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. അ​പ്പോ​ഴാ​ണ് താ​നും എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് ഇം​ഗ്ലീ​ഷ് പ​ഠി​ച്ച​തെ​ന്നും അ​തു​വ​രെ ഗു​ജ​റാ​ത്തി മീ​ഡി​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​ന​മെ​ന്നും തു​ഷാ​ർ മേ​ത്ത​യും വ്യ​ക്ത​മാ​ക്കി​.

Related posts

Leave a Comment