എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്നു തോ​ന്നി​യ​ട​ത്തു നി​ന്നും..! 2,500 അ​ടി ഉ​യ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് വി​മാ​നം; പൈ​ല​റ്റി​ന്‍റെ മ​ന​സാ​ന്നി​ധ്യ​ത്തെ പ്ര​ശം​സി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ൾ

പ​റ​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച വി​മാ​നം അ​പ​ക​ട​ത്തി​ൽ നി​ന്നും ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. സ്റ്റ​ണ്ട് പൈ​ല​റ്റാ​യ ചാ​ഡ് ബാ​ർ​ബ​റാ​ണ് എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്നു തോ​ന്നി​യ​ട​ത്തു നി​ന്നും മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടു​ത്താ​തെ വീ​ണ്ടും പ​റ​ന്നു​യ​ർ​ന്ന​ത്.

ഏ​ക​ദേ​ശം 2,500 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്പോ​ഴാ​ണ് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ൻ പൂ​ർ​ണ​മാ​യും നി​ല​ച്ച​ത്. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വി​മാ​നം ത​ല കീ​ഴാ​യി മ​റി​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പി​ന്നീ​ട് വി​മാ​നം താ​ഴേ​ക്കു പ​തി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ഇ​ല​ക്ട്രി​ക് സ്റ്റാ​ർ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ക​യും തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വി​മാ​നം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

വി​മാ​ന​ത്തി​നു​ള്ളി​ലെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​തെ ചാ​ഡ് ബാ​ർ​ബ​ർ ന​ട​ത്തി​യ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Related posts