എഞ്ചിനീയര്‍മാരുടെ ഓരോ ഗതികേട്… പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍…

പിറന്നാള്‍ ആഘോഷത്തിന് പണമില്ലാഞ്ഞതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ച എഞ്ചിനീയര്‍ അറസ്റ്റില്‍.

31 വയസുള്ള മോഹിത് ഗൗതം എന്നയാളാണ് പിടിയിലായത്. ഡല്‍ഹി മാന്‍സരോവര്‍ പാര്‍ക്കിന് സമീപമാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ ഒരാള്‍ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയേതുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ബൈക്കിന്റെ ഇരു നമ്പര്‍ പ്ലേറ്റിലും രജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല.

ഞായറാഴ്ച വീഡിയോ ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്.

ചോദ്യംചെയ്തപ്പോള്‍ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ പണം ഇല്ലാതിരുന്നതിനാലാണ് കമ്മല്‍ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പറഞ്ഞു.

Related posts

Leave a Comment