സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണോ? കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ടി​പി​ആ​ര്‍ നി​ര​ക്കും വ​ര്‍​ധി​ച്ചു​വ​രു​ന്ന് ജ​ന​ങ്ങ​ള്‍ ഭീ​തി​യോ​ടെ നി​ല്‍​ക്കു​ന്ന സ​മ​യ​ത്ത് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി​യു​ടെ യു​വ​ജ​ന സം​ഘ​ട​നാ നേ​താ​വി​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ന​ടു​റോ​ഡി​ല്‍ ന​ട​ത്തി.

ഡി​വൈ​എ​ഫ്‌​ഐ വാ​ഴ​പ്പ​ള്ളി മേ​ഖ​ലാ സെ​ക്ര​ട്ട​റി സൂ​ര​ജ് മോ​ഹ​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ണു ന​ടു​റോ​ഡി​ല്‍ ന​ട​ത്തി​യ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു ആ​ഘോ​ഷം. ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​രും ത​ന്നെ മാ​സ്‌​ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ത്ര​വു​മ​ല്ല സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചി​ട്ടി​ല്ല.

സാ​ധാ​ര​ണ​ക്കാ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ന്റെ പേ​രി​ല്‍ വേ​ട്ട​യാ​ടു​ന്ന പോ​ലീ​സ് ഇ​ത്ത​ര​ക്കാ​രെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.

സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടെ​യു​ണ്ടെ​ന്ന ധൈ​ര്യ​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളെ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​വാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment