പുണ്യപൂങ്കാവനം  പ്ലാസ്റ്റിക് പൂങ്കാവനമാക്കേണ്ട..! പ്ലാസ്റ്റിക്കിനെതിരേ സംഗീത വിരുന്നുമായി ശിവമണി സന്നിധാനത്ത്; ഭ​ക്തി പ്ര​ഹ​ര്‍​ഷ​ത്തി​ല്‍ ആ​റാ​ടി അയ്യപ്പൻമാരും

ശ​ബ​രി​മ​ല: സ​ന്നി​ധാ​നം ശ്രീ​ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ലോ​ക​പ്ര​ശ​സ്ത ഡ്രം​സ് വാ​ദ്യ​കാ​ര​ന്‍ ശി​വ​മ​ണി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന് അ​യ്യ​പ്പ​ന്‍​മാ​രെ ഭ​ക്തി പ്ര​ഹ​ര്‍​ഷ​ത്തി​ല്‍ ആ​റാ​ടി​ച്ചു. ആ​യി​ര​ങ്ങ​ള്‍ ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ ആ​ന​ന്ദ നൃ​ത്തം ച​വി​ട്ടി. ശം​ഖു​വി​ളി​യോ​ടെ​യാ​ണ് സം​ഗീ​ത പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

അ​യ്യ​പ്പ​ന്‍​മാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന​മാ​നി​ച്ച് ക​ലാ​പ​രി​പാ​ടി ഏ​റെ നേ​രം അ​വ​ത​രി​പ്പി​ച്ചു. പ്ലാ​സ്റ്റി​ക്കി​നെ​തി​രെ​യു​ള്ള സ​ന്ദേ​ശ​മാ​ണ് ത​ന്‍റെ സം​ഗീ​ത​ത്തി​ലൂ​ടെ ന​ല്‍​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്യ​പ്പ​ന്‍റെ ആ​രൂ​ഢ​മാ​യ പു​ണ്യ​പൂ​ങ്കാ​വ​നം പ്ലാ​സ്റ്റി​ക്കി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും മോ​ചി​പ്പി​ക്കാ​ന്‍ തീ​ര്‍​ഥാ​ട​ക​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ശി​വ​മ​ണി ഓ​ര്‍​മി​പ്പി​ച്ചു. ഗി​രീ​ഷ് മാ​രാ​രു​ടെ ഇ​ട​യ്ക്ക​യും വി​ഷ്ണു ക​വ​ലൂ​രി​ന്‍റെ ചേ​ങ്ങി​ല​യും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി.

ചെ​ന്നൈ​യി​ലെ ഡോ. ​സ​മ്പ​ത്ത് ഗു​രു​സ്വാ​മി​യു​ടെ വ​സ​തി​യി​ല്‍ നി​ന്നും കെ​ട്ടു​മു​റു​ക്കി​യാ​ണ് ര​ണ്ട് കു​ട്ടി​ക​ള​ട​ങ്ങു​ന്ന എ​ട്ടം​ഗ​സം​ഘ​ത്തോടൊപ്പം ശി​വ​മ​ണി സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്. രാ​ത്രി​ത​ന്നെ അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി. ഹ​രി​വ​രാ​സ​ന​വും നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. 1984 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി മ​ണ്ഡ​ല​കാ​ല​ത്ത് ശി​വ​മ​ണി ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ച്ചു വ​രു​ന്നു.്

Related posts