ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്റും ലീഡ്സിന് 26 പോയിന്റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്
