ശ​നി​യെ ഞ​ങ്ങ​ൾ​ക്ക് വേ​ണം… ആ​ഴ്ച​യി​ൽ പ്ര​വൃ​ത്തി​ദി​നം അ​ഞ്ചു ദി​വ​സ​മാ​ക്ക​ണം; ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക്; 40 മി​നി​റ്റ് അ​ധി​കം ജോ​ലി ചെ​യ്യാ​ൻ ത​യാ​റെ​ന്ന് സം​ഘ​ട​ന​ക​ൾ

തി​രു​വ​ന​ന്ത​പു​രം:​അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കി​ൽ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. ആ​ഴ്ച​യി​ൽ പ്ര​വൃ​ത്തി​ദി​നം അ​ഞ്ചു ദി​വ​സ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്‌​ബി​യു) ആ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ ഒ​ൻ​പ​തു സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് യു​എ​ഫ്ബി​യു. ജ​നു​വ​രി 23ന് ​ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി​യാ​ണ്. ഇ​ത് എ​ല്ലാ ശ​നി​യും ആ​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി ദി​വ​സ​വും 40 മി​നി​റ്റ് അ​ധി​കം ജോ​ലി ചെ​യ്യാ​മെ​ന്നും സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രു​ന്നു.

24ന് ​ശ​നി​യും 25ന് ​ഞാ​യ​റും അ​വ​ധി​യാ​യി​രു​ന്നു. 26ന് ​റി​പ്പ​ബ്ലി​ക് ദി​ന അ​വ​ധി. ഇ​ന്ന് പ​ണി​മു​ട​ക്കും ചേ​ർ​ത്ത് നാ​ല് ദി​വ​സ​മാ​ണ് ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്.

Related posts

Leave a Comment