എ​ന്തൊ​രു ക്രൂ​ര​ത; ഒ​രു​മി​ച്ചു മ​രി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ച് ക​ഴു​ത്തി​ൽ ക​യ​റി​ട്ടു; യു​വ​തി​യു​ടെ സ്റ്റൂ​ൾ ത​ട്ടി​മാ​റ്റി​യ ശേ​ഷം യു​വാ​വ് പി​ൻ​മാ​റി; വൈ​ശാ​ഖി​ന്‍റെ തി​ര​ക്ക​ഥ പൊ​ളി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ ഒ​രു​മി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ പെ​ൺ​സു​ഹൃ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഇ​രു​വ​രും ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട ശേ​ഷം യു​വ​തി​യു​ടെ സ്റ്റൂ​ൾ യു​വാ​വ് ത​ട്ടി മാ​റ്റു​ക​യാ​യി​രു​ന്നു.

വൈ​ശാ​ഖ​ൻ എ​ന്ന യു​വാ​വാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വൈ​ശാ​ഖ​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സ് വെ​ശാ​ഖ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment