സ്റ്റോ​​പ്പേ​​ജി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ ജയം

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ സ്റ്റോ​പ്പേ​ജ് ടൈം ​ഗോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്സി​ക്കു ജ​യം. അ​ഞ്ച് ഗോ​ള്‍ പി​റ​ന്ന ഹോം ​ത്രി​ല്ല​റി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 3-2ന് ​ഫു​ള്‍​ഹാ​മി​നെ കീ​ഴ​ട​ക്കി. 90+4-ാം മി​നി​റ്റി​ല്‍ ബെ​ന്യാ​മി​ന്‍ ഷെ​ഷ്‌​കൊ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യ മൈ​ക്കി​ള്‍ കാ​രി​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്.

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​ക്കു സ​മ​നി​ല. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ടോ​ട്ട​ന്‍​ഹാം ഹോ​ട്ട്‌​സ്പു​റി​നോ​ട് 2-2ന് ​മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 2-0നു ​മു​ന്നി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു സി​റ്റി സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

Related posts

Leave a Comment