ഫെ​​ഡ​​റേ​​ഷ​​ന്‍ വോ​​ളി​​ക്ക് സു​​ജി​​ത്ത്

കോ​ട്ട​യം: ഇ​ന്നു​മു​ത​ല്‍ റാ​യ്പൂ​രി​ല്‍ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് വോ​ളി​യി​ല്‍ ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പൊ​ളി​റ്റി​ക്‌​സ് വി​ദ്യാ​ര്‍​ഥി സു​ജി​ത്ത് ജ​ഴ്‌​സി​യ​ണി​യും. 10-ാം ക്ലാ​സി​നു​ശേ​ഷം ഐ​ടി​ഐ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ സു​ജി​ത്ത് ഡി​ഗ്രി പ​ഠ​ന​ത്തി​നാ​യി അ​രു​വി​ത്തു​റ കോ​ള​ജി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു.

കോ​ള​ജി​ലെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വോ​ളി​ബോ​ള്‍ കോ​ച്ച് ജേ​ക്ക​ബി​ന്‍റെ കീ​ഴി​ല്‍ സു​ജി​ത്ത് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​തോ​ടെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ല്‍ ഇ​ടം നേ​ടി. തു​ട​ര്‍​ന്ന് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​നെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്മാ​രാ​ക്കി. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ​സ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യ്യാ​നി ചാ​ര്‍​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ന​ല്‍​കി​യ മി​ക​ച്ച പി​ന്തു​ണ​യാ​ണ് സു​ജി​ത്തി​നെ ടീ​മി​ല്‍ എ​ത്തി​ച്ച​ത്.

സു​ജി​ത്തി​ന്‍റെ ബാ​ല്യ​ത്തി​ല്‍​ത​ന്നെ പി​താ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ര​ണ​പ്പെ​ട്ട​തി​നാ​ല്‍ ഐ​ടി​ഐ പ​ഠ​ന​ത്തി​നു​ശേ​ഷം പ​ത്ര​വി​ത​ര​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ല്‍ അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​യാ​യ വോ​ളി​ബോ​ള്‍ പ്രേ​മി ഷാ​ജു​വാ​ണ് സു​ജി​ത്തി​ന്‍റെ ഉ​യ​ര​വും ശ​രീ​ര​ഘ​ട​ന​യും ക​ണ്ട് വോ​ളി​ബോ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

Related posts

Leave a Comment