പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത കേന്ദ്രമന്ത്രി; കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയെന്ന് മന്ത്രി ഇ.പി. ജയരാജൻ. ശബരിമലയിലെത്തിയ പൊൻ രാധാകൃഷ്ണൻ തരംതാണ പരിപാടിയാണ് കാണിച്ചത്. കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി പറഞ്ഞു.

ശബരിമലയുടെ പേരിൽ ആർഎസ്എസുകാർ ഭീകരപ്രവർത്തനമാണ് നടത്തുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വീട്ടുകാരെ ആർഎസ്എസ് പ്രവർത്തകർ ഭയപ്പെടുത്തുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Related posts