വ്യാ​ജ വോ​ട്ട​ർ​മാ​രെ സൃ​ഷ്ടി​ച്ച​ത് സി​പി​എം;  പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ര​ല്ല, ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​ന്‍റെ കു​റ്റ​ക്കാ​രെന്ന് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട​വോ​ട്ടി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് നാ​ലു ല​ക്ഷ​ത്തി​ല​ധി​കം ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​ർ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ര​ല്ല, ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​ന്‍റെ കു​റ്റ​ക്കാ​ർ. വ്യാ​ജ വോ​ട്ട​ർ​മാ​രെ സൃ​ഷ്ടി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ലെ ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി ഉ​ട​ൻ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നാ​ലു ല​ക്ഷ​ത്തി മു​പ്പ​ത്തി​നാ​ലാ​യി​രം ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക www.operationtwins.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു വി​ട്ട​താ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു.

ഒ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​മു​ള്ള വി​വി​ധ ബൂ​ത്തു​ക​ളി​ൽ ചേ​ർ​ത്ത ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും അ​തേ വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു സ​മീ​പ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വ്യ​ത്യ​സ്ത പേ​രു​ക​ളി​ലും വി​ലാ​സ​ങ്ങ​ളി​ലും വോ​ട്ട​ർ ഐ​ഡി​യി​ലും ചേ​ർ​ത്ത വോ​ട്ട​ർ​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളു​മാ​ണു വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ന​ന്പ​ർ, ബൂ​ത്ത് ന​ന്പ​ർ, ആ ​ബൂ​ത്തി​ലെ വോ​ട്ട​റു​ടെ പേ​ര്, വോ​ട്ട​ർ ഐ​ഡി ന​ന്പ​ർ, അ​തേ വ്യ​ക്തി​ക്ക് മ​റ്റു ബൂ​ത്തു​ക​ളി​ലു​ള്ള വോ​ട്ടി​ന്‍റെ ഐ​ഡി ന​ന്പ​ർ, അ​വി​ടു​ത്തെ പേ​ര്, വി​ലാ​സം, അ​തേ വ്യ​ക്തി​ക്കു ത​ന്നെ തൊ​ട്ട​ടു​ത്ത നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള വോ​ട്ടി​ന്‍റെ ഐ​ഡി ന​ന്പ​ർ, വി​ലാ​സം എ​ന്നി​വ​യു​ടെ പ​ട്ടി​ക​യാ​ണ് ഈ ​വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​ത്. വെ​ബ്സൈ​റ്റി​ലെ ഈ ​വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​പ്ഡേ​റ്റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കും.

ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​തി​യ അ​പ്ഡേ​ഷ​നു​ക​ളി​ൽ ഉ​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു വ​രെ വെ​ബ്സൈ​റ്റി​ൽ ഈ ​വി​വ​ര​ങ്ങ​ളും പു​തു​താ​യി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

Related posts

Leave a Comment