കത്തിയമർന്ന ബഹുനില കെട്ടിടത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവതികൾ ബാൽക്കണിയിൽ നിന്നും താഴേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ ഇസ്മീറിലുള്ള ഒരു ഹോട്ടലിലായിരുന്നു തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ ആറാം നിലയിലെ ബാൽക്കണിയിലാണ് ഈ യുവതിയും മറ്റൊരു യുവതിയും കുടുങ്ങി പോയത്. ഈ സമയം ഇവർക്കു സമീപം തീ കത്തിയമരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ ഇവരിൽ ഒരാൾ താഴേക്കു വീഴുകയായിരുന്നു. താഴെ നിർത്തിയിട്ടിരുന്ന ഒരു കാറിനു മുകളിലേക്കാണ് ഇവർ വീണത്. ഇവർക്കു പിന്നാലെ അടുത്തയാളും ചാടി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. കെട്ടിടത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷിച്ചെങ്കിലും പുക ശ്വസിച്ച രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു മൊബൈൽ ഫോണ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം. സമീപം നിന്നയൊരാളാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.