ഇ-​സ​ഞ്ജീ​വ​നി പോ​ർ​ട്ട​ലി​ൽ ക​യ​റി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം! വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്കു സ്ഥി​രം ശ​ല്യ​ക്കാരന്‍; ഒടുവില്‍ കിട്ടി, യുവാവിന് മുട്ടന്‍പണി

ആ​ല​പ്പു​ഴ: കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​ർ എ​ർ​പ്പെ​ടു​ത്തി​യ ടെ​ലി​മെ​ഡി​സി​ൻ പ​ദ്ധ​തി​യാ​യ ഇ-​സ​ഞ്ജീ​വ​നി പോ​ർ​ട്ട​ലി​ൽ ക​യ​റി ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും അ​ശ്ലീ​ല​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ.

പ്ര​തി തൃ​ശൂ​ർ മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ടി​ൽ കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​നു സ​മീ​പം ക​രി​പ്പ​യി​ൽ വീ​ട്ടി​ൽ കെ.​ആ​ർ. സ​ഞ്ജ​യി​നെ(25)​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

രോ​ഗി​യെ​ന്ന വ്യാ​ജേ​ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ഓ​ൺ​ലൈ​നി​ലൂ​ടെ അ​ഭി​മു​ഖ​ത്തി​നെ​ത്തു​ന്ന ഡോ​ക്ട​റെ ത​ന്‍റെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​വ​ന്ന ഇ​യാ​ൾ വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്കു സ്ഥി​രം ശ​ല്യ​മാ​യി​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രാ​തി​ക​ളു​മു​ണ്ടാ​യി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​നി​താ ഡോ​ക്ട​റി​ൽ നി​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ എ​സ്പി എ. ​ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. രാ​ജേ​ഷ് അ​ട​ങ്ങു​ന്ന ആ​ല​പ്പു​ഴ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ടീം ​മു​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ ഇ-​സ​ഞ്ജീ​വ​നി പോ​ർ​ട്ട​ൽ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യു​ടെ ഉ​റ​വി​ടം മ​ന​സി​ലാ​ക്കു​ക​യും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കി​യ വി​വ​ര​ങ്ങ​ളി​ൽ പ്ര​തി സ​ഞ്ജ​യ് (25)ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

പ്ര​തി​യെ തൃ​ശൂ​രി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്തു. കു​റ്റ​കൃ​ത്യ​ത്തി​നു ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്ടോ​പ്പ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ ആ​ല​പ്പു​ഴ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ചേ​ർ​ത്ത​ല ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment