എസ്രയാകുന്നത് മോഹന്‍ലാലോ ?പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ചിത്രം എസ്ര കാത്തുവയ്ക്കുന്നത് കിടിലന്‍ സസ്‌പെന്‍സ്

mohanlal-prithviraj-650പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ചിത്രം എസ്രയില്‍ ഏബ്രഹാം എസ്രയാകുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍ എന്നു സൂചന. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഈ സംശയം ഉടലെടുത്തിരിക്കുന്നത്. ട്രെയ്‌ലറിന്റെ തുടക്കത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള ഒരാള്‍ തോള്‍ ചരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നതു കാണുന്നുണ്ട്.  ഇയാളുടെ കൈവശമുള്ള കുറിപ്പില്‍ ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ്  എന്നെഴുതിയിരിക്കുന്നതും കാണാം. ഇതൊക്കെയാണ് ആളുകളെ ലാലിലെത്തിച്ചിരിക്കുന്നത്.

ട്രെയിലറിലുള്ളത് മോഹന്‍ലാലാണെന്ന് പറയുന്നതിന് വേറെയും കാരണങ്ങളുണ്ട്. മുമ്പ് എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍കാസ്റ്റില്‍ മോഹന്‍ലാലിന്റെ പേരുണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിന്നുവെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.  മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ ഗെറ്റപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ലാലിന്റെ ഒരു ചിത്രമാണ് മറ്റൊരു തെളിവ്. തിരക്കഥ രചന പോലും പൂര്‍ത്തിയായിട്ടില്ലാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല അതെന്ന് പൃഥ്വിരാജ് മുമ്പേ വ്യക്തമാക്കിയിരുന്നു.

ഈ ഫോട്ടോയില്‍ മോഹന്‍ലാലിന്റെ കഴുത്തില്‍ ഒരു പ്രത്യേക മാലയുണ്ട്. എസ്ര ട്രെയ്‌ലറില്‍ പൃഥ്വിരാജിന്റെ കൈയില്‍ ഇരിക്കുന്ന ഭയപ്പെടുത്തുന്ന മാലയും ഇതിനു സമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നവാഗതനായ ജെയ് കെ യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാ ആനന്ദ് നായിക ആവുന്ന ചിത്രത്തില്‍ ടൊവിനോയും സുദേവ് നായരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related posts