എന്റെ യോഗ്യത നിശ്ചയിയിക്കുവാന്‍ സാര്‍ ആരാണ് ! തന്റെ ഗ്ലാമര്‍വേഷത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എസ്തര്‍…

നടിമാരുടെ ഗ്ലാമര്‍വേഷത്തെ വിമര്‍ശിക്കുന്ന കപടസദാചാരക്കാര്‍ കേരളത്തില്‍ ധാരാളമുണ്ട്. ഇവര്‍ സൈബറിടത്തില്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞു നടക്കുകയാണ്.

ഇത്തരത്തില്‍ ഗ്ലാമര്‍ വേഷം ധരിച്ചതിന് വിമര്‍ശനവുമായി എത്തിയ യുവാവിന് നടി എസ്തര്‍ അനില്‍ നല്‍കിയ ചുട്ടമറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സോഷ്യല്‍ മീഡിയകള്‍ വഴി നടി പങ്കുവെച്ച ഫോട്ടോയുടെ കീഴിലാണ് വിമര്‍ശന കമന്റ് എത്തിയത്.’ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’-ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്നായിരുന്നു നടി ഈ കമന്റിന് നല്‍കിയ മറുപടി.

സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തയപ്പോള്‍ നടി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. രസകരമായ കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി. എന്തായാലും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment