ഏറ്റുമാനൂർ നഗരസഭയിൽ പോര് മതിലിന്‍റെ പേരിൽ; അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി എൻജിനീയർ; അനുമതി നൽകി ചെയർമാൻ; ഒടുവിൽ സംഭവിച്ചത്

ഏ​റ്റു​മാ​നൂ​ർ: മ​തി​ൽ നി​ർ​മാ​ണ​ത്തെ ചൊ​ല്ലി ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം. മ​തി​ൽ നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി. എ​ന്നാ​ൽ ഇ​തി​നെ മ​റി​ക​ട​ന്ന് ചെ​യ​ർ​മാ​ൻ അ​നു​മ​തി ന​ല്കി മ​തി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി. ഇ​തോ​ടെ മ​തി​ലി​ന്‍റെ പേ​രി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി.

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് പു​ല്ലാ​ട്ട് അ​നു​മ​തി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ഗ​ര​സ​ഭാം​ഗം ടോ​മി പു​ളി​മാ​ൻ​തു​ണ്ട​മാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ 30-ാം വാ​ർ​ഡി​ലാ​ണു സ്വ​കാ​ര്യ വ്യ​ക്തി മ​തി​ൽ നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മ​തി​ലി​ന്‍റെ നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണ് എ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​ക്കു ക​ത്തു ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സ്വ​കാ​ര്യ വ്യ​ക്തി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് പു​ല്ലാ​ട്ടി​നെ സ​മീ​പി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്ന് പോ​കു​ന്ന​തി​നു​ള്ള അ​നു​മ​തി വാ​ങ്ങി​യെ​ന്നു പ​റ​യു​ന്നു. ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ന​ൽ​കി​യ സ്റ്റോ​പ് മെ​മ്മോ​യ്ക്ക് യാ​തൊ​രു വി​ല​യും ക​ൽ​പി​ക്കാ​തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് പു​ല്ലാ​ട്ടി​ന്‍റെ നീ​ക്കം നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് വാ​ർ​ഡ് അം​ഗം ടോ​മി പു​ളി​മാ​ൻ​തു​ണ്ടം പ​റ​ഞ്ഞു.

അ​തേ സ​മ​യം ഒ​രു അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നും താ​ൻ കൂ​ട്ടു നി​ൽ​ക്കു​ന്നി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി സെ​ക്ര​ട്ട​റി​യാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കേ​ണ്ട​തെ​ന്നും അ​തി​നു​ള്ള ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ​ക്കു സെ​ക്ര​ട്ട​റി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പ​റ​യു​ന്ന​ത്.

Related posts