ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി; മാ​ർ​ച്ച് മൂ​ന്നി​ന് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം; തി​രു​ന​ക്ക​ര ഉ​ത്സ​വം മാ​ർ​ച്ച് 14നു ​കൊ​ടി​യേ​റും

ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ത​ന്ത്രി​മു​ഖ്യ​ൻ ചെ​ങ്ങ​ന്നൂ​ർ താ​ഴ​മ​ണ്‍ മ​ഠ​ത്തി​ൽ
ബ്ര​ഹ്മ​ശ്രീ ക​ണ്ഠ​ര് രാ​ജീ​വ​ര്, മേ​ൽ​ശാ​ന്തി ത​ളി​യി​ൽ വാ​രി​ക്കാ​ട്ട് ബ്ര​ഹ്മ​ശ്രീ കേ​ശ​വ​ൻ സ​ത്യേ​ഷ് എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റു​ന്നു.

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റി. മാ​ർ​ച്ച് മൂ​ന്നി​ന് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും അ​ഞ്ചി​ന് ആ​റാ​ട്ടും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 8.35ന് ​ത​ന്ത്രി രാ​ജീ​വ​ര് ക​ണ്ഠ​ര​ര്, മേ​ൽ​ശാ​ന്തി കേ​ശ​വ​ൻ സ​ത്യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ന​ട​ത്തി. 9.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം.

26 മു​ത​ൽ മാ​ർ​ച്ച് നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി. 27, 28, 29 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തി​നു കോ​ട്ട​യ്ക്ക​ൽ പി​എ​സി നാട്യസം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി.

മാ​ർ​ച്ച് ഒ​ന്നി​നു രാ​ത്രി 12.30ന് ​ബാ​ലെ, ര​ണ്ടി​നു രാ​വി​ലെ 11ന് ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി ഒ​ന്പ​തി​നു മോ​ഹി​നി​യാ​ട്ട ക​ച്ചേ​രി. മാ​ർ​ച്ച് മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​നു ശ്രീ​ബ​ലി​യി​ൽ സി​നി​മാ​താ​രം ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 111 ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം, 11ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി 9.30ന് ​ര​ച​നാ നാ​രാ​യ​ണ​ൻ കു​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, 12ന് ​ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും വ​ലി​യ കാ​ണി​ക്ക​യും.

മാ​ർ​ച്ച് നാ​ലി​നു രാ​വി​ലെ 11ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, രാ​ത്രി 9.30ന് ​ഭ​ക്തി​ഗാ​ന​മേ​ള, മാ​ർ​ച്ച് അ​ഞ്ചി​നു രാ​വി​ലെ 10ന് ​മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്, 11.30ന് ​ആ​റാ​ട്ട് പു​റ​പ്പാ​ട്. പു​ല​ർ​ച്ചെ ഒ​ന്നി​നു ആ​റാ​ട്ട് എ​തി​രേ​ൽ​പ്പ്. 5.30ന് ​ആ​റാ​ട്ട് വ​ര​വ്, കൊ​ടി​യി​റ​ക്ക്.

തി​രു​ന​ക്ക​ര ഉ​ത്സ​വം മാ​ർ​ച്ച് 14നു ​കൊ​ടി​യേ​റും
കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം മാ​ർ​ച്ച് 14നു ​കൊ​ടി​യേ​റും. 20നാ​ണു പ്ര​സി​ദ്ധ​മാ​യ തി​രു​ന​ക്ക​ര പൂ​രം. 23ന് ​ആ​റാ​ട്ടോ​ടെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും.

14ന് ​രാ​ത്രി ഏ​ഴി​നു ത​ന്ത്രി ക​ണ്ഠ​ര് മോ​ഹ​ന​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ്. രാ​ത്രി എ​ട്ടി​ന് പൊ​തു​സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സു സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. തു​ട​ർ​ന്ന് ഗാ​യി​ക മൃ​ദു​ലാ വാ​ര്യ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള.

ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ക​ഥ​ക​ളി. 18നു ​കൊ​ച്ചി കൈ​ര​ളി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള. 19ന് ​അ​ന്പ​ല​പ്പു​ഴ അ​ക്ഷ​ര ജ്വാ​ല​യു​ടെ നാ​ട​കം, 20നു ​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​ന​ക്ക​ര പൂ​ര​സ​മാ​രം​ഭം. ത​ന്ത്രി ക​ണ്ഠ​ര് മോ​ഹ​ന​ര് ഭ​ദ്ര​ദീ​പം തെ​ളി​ക്കും.

22 ഗ​ജ​വീ​രന്മാ​ർ 11 വീ​തം ഇ​രു​ചേ​രി​ക​ളി​ൽ അ​ണി​നി​ര​ക്കും തി​രു​വാ​ന്പാ​ടി മേ​ള​പ്ര​മാ​ണി കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രും സം​ഘ​വും പാ​ണ്ടി​മേ​ളം ഒ​രു​ക്കും. രാ​ത്രി ഗാ​ന​മേ​ള, എ​ട്ടാം ദി​വ​സ​മാ​യ 21ന് ​തി​രു​ന​ക്ക​ര വ​ലി​യ വി​ള​ക്ക്. ദേ​ശ​വി​ള​ക്ക്.

രാ​ത്രി നൃ​ത്ത​നാ​ട​കം. പ​ള്ളി​വേ​ട്ട ദി​വ​സ​മാ​യ 22ന് ​രാ​ത്രി സം​ഗീ​ത​നി​ശ, രാ​ത്രി ഒ​ന്നി​ന് പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ളി​പ്പ്. 23ന് ​വൈ​കു​ന്നേ​രം ആ​റി​ന് കാ​രാ​പ്പു​ഴ അ​ന്പ​ല​ക്ക​ട​വ് ദേ​വീ ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് ആ​റാ​ട്ട്. ബി.​ഗോ​പ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ടി.​സി.​വി​ജ​യ​ച​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ടി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള (എ​ഒ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് ഉ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment