ക​​ത്ത് എ​​ഴു​​തി വ​​ച്ച ശേ​​ഷം സൈ​​ക്കി​​ളി​​ൽ വീ​​ട് വിട്ടു; ര​​ക്ഷി​​താ​​ക്ക​​ളെ​​യും പോ​​ലീ​​സി​​നെ​​യും വ​ട്ടംക​റ​ക്കി പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി

ഏ​​റ്റു​​മാ​​നൂ​​ർ: ക​​ത്ത് എ​​ഴു​​തി വ​​ച്ച ശേ​​ഷം സൈ​​ക്കി​​ളി​​ൽ വീ​​ട് വി​​ട്ട് പോ​​യ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ര​​ക്ഷി​​താ​​ക്ക​​ളെ​​യും പോ​​ലീ​​സി​​നെ​​യും വ​​ട്ടം ക​​റ​​ക്കി. ഒ​​ടു​​വി​​ൽ കോ​​ച്ചി ലു​​ലു മാ​​ളി​​ൽ നി​​ന്നും വി​​ദ്യാ​​ർ​​ഥി​​യെ ക​​ണ്ടെ​​ത്തി. ഏ​​റ്റു​​മാ​​നൂ​​രി​​ലു​​ള്ള ഒ​​രു സ്കൂ​​ളി​​ലെ 15 വ​​യ​​സു​​ള്ള പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യെ ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​നെ​​യാ​​ണ് കാ​​ണ​​താ​​യ​​ത്. ബാ​​ഗും സാ​​ധ​​ന​​ങ്ങ​​ളും വീ​​ട്ടി​​ൽ​​നി​​ന്നെ​​ടു​​ത്ത പ​​ണ​​വു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി വീ​​ട്ട​​ൽ നി​​ന്നും ഇ​​റ​​ങ്ങി​​യ​​ത്.

പോ​​വു​​ക​​യാ​​ണെ​​ന്ന വി​​വ​​ര​​ത്തി​​ന് വീ​​ട്ടി​​ൽ ക​​ത്തെ​​ഴു​​തി​വ​​ച്ച ശേ​​ഷം സ്വ​​ന്തം സൈ​​ക്കി​​ളി​​ൽ ഇ​​റ​​ങ്ങി​​തി​​രി​​ച്ച വി​​ദ്യാ​​ർ​​ഥി ത​​ല​​യോ​​ല​​പ​​റ​​ന്പ് വ​​ഴി എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്ക് യാ​​ത്ര ചെ​​യ്യു​​ന്ന​​താ​​യി സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​റ​​ണാ​​കു​​ള​​ത്ത് ലു​​ലു മാ​​ളി​​ലും മ​​റ്റും വീ​​ട്ടു​​കാ​​രോ​​ടൊ​​പ്പം ഇ​​യാ​​ൾ പോ​​യി​​രു​​ന്നു. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലി​​സും വി​​ദ്യാ​​ർ​​ഥി​​യു​​ടെ ബ​​ന്ധു​​ക്ക​​ളും എ​​റ​​ണാ​​കു​​ള​​ത്ത് മാ​​ളി​​ലും സ​​മീ​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​നി​​ട​​യി​​ൽ വൈ​​കു​​ന്നേ​​രം ആ​​റ് മ​​ണി​​യോ​​ടെ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Related posts