ട്രം​പി​നെ​തി​രേ യൂ​റോ​പ്പ് ഒ​ന്നി​ക്കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ പ​ര​മാ​ധി​കാ​രം പ്ര​ധാ​നം

ബ്ര​സ​ൽ​സ്: ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്നു.ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ​യും ഡെ​ന്മാ​ർ​ക്കി​ന്‍റെ​യും പ​ര​മാ​ധി​കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ബ്ര​സ​ൽ​സി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നു​ശേ​ഷം യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല ഫോ​ൺ ദെ​ർ ലെ​യെ​ൻ വ്യ​ക്ത​മാ​ക്കി.

ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യം നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മ​ക്രോ​ൺ, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി, യു​കെ പ്ര​ധാ​ന​മ​ന്ത്രി കെ​യ്‌​ർ സ്റ്റാ​ർ​മ​ർ, ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രി​യെ​ഡ്രി​ച് മെ​ർ​സ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തെ​ന്നും ഉ​ർ​സു​ല വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ല്ലാ​യ്പ്പോ​ഴും അ​തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സാ​ന്പ​ത്തി​ക-​സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കും. വെ​ല്ലു​വി​ളി​ക​ളെ ഒ​റ്റ​ക്കെ​ട്ടാ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും നേ​രി​ടും. നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ആ​ർ​ട്ടി​ക് ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ഉ​ർ​സു​ല വ്യ​ക്ത​മാ​ക്കി.

ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ പ​ത്തു ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

Related posts

Leave a Comment