ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​ലും പ​രി​സ​ര​ത്തും മാ​ലി​ന്യം ത​ള്ളു​ന്നു; ദു​രിത​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ൻ​വ​ശ​ത്തു​ള്ള ജ​യി​ൽ വ​ള​പ്പി​ന്‍റെ പി​റ​ക് വ​ശ​ത്തും റോ​ഡി​ലു​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ദു​രി​ത​മാ​കു​ന്നു. ജ​യ് ജ​വാ​ൻ റോ​ഡി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ലും റോ​ഡ​രി​കി​ലു​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ദൂ​ര​ദി​ക്കു​ക​ളി​ലു​ള്ള​വ​ർ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ടു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ജ​യി​ൽ വ​ള​പ്പി​ൽ കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് കൊ​ണ്ടു വ​ന്നു ത​ള്ളി​യ​ത്. കാ​ക്ക​ക​ളും മ​റ്റും ഇ​വ കൊ​ത്തി കി​ണ​റു​ക​ളി​ലും മ​റ്റും കൊ​ണ്ടി​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന​ത് സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

ഇ​തി​നു മു​ന്പും സ​മാ​ന സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന തെ​രു​വ് നാ​യ​ക​ൾ മാ​ലി​ന്യം ക​ടി​ച്ചു വ​ലി​ച്ച് റോ​ഡി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി ന​ട​ന്നു പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

ജ​യി​ൽ വ​ള​പ്പി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് മ​റ​യാ​ക്കി​യാ​ണ് പ​ല​രും മാ​ലി​ന്യം കൊ​ണ്ടു വ​ന്നു ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment