ആറുവര്‍ഷത്തേക്ക് ഇങ്ങോട്ട് വന്നേക്കരുത്..! എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യെ​ന്ന് വ്യാ​ജ അ​വ​കാ​ശ​വാ​ദം; മൂ​ന്ന് ഇ​ന്ത്യ​ന്‍ പ​ർ​വ​താ​രോ​ഹ​ക​ര്‍​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നേ​പ്പാ​ൾ

കാ​ഠ്മ​ണ്ഡു: 2016-ലെ ​ശൈ​ത്യ​കാ​ല​ത്ത് എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യെ​ന്ന് വ്യാ​ജ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച മൂ​ന്ന് ഇ​ന്ത്യ​ന്‍ പ​ർ​വ​താ​രോ​ഹ​ക​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി നേ​പ്പാ​ള്‍.

ന​രേ​ന്ദ​ര്‍ സിം​ഗ് യാ​ദ​വ്, സീ​മാ റാ​ണി, ഇ​വ​രു​ടെ സം​ഘ​ത്ത​ല​വ​ന്‍ ന​ബ കു​മാ​ര്‍ ഫു​കോ​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​റു വ​ര്‍​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക്.

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യെ​ന്ന ഇ​വ​രു​ടെ വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്ക് നേ​പ്പാ​ള്‍ ടൂ​റി​സം വ​കു​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നു.

ഇ​വ​രി​ൽ ന​രേ​ന്ദ​ര്‍ സിം​ഗ് യാ​ദ​വി​ന് ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ തെ​ന്‍​സിം​ഗ് നോ​ര്‍​ഗെ അ​ഡ്വ​ഞ്ച​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്.

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യെ​ന്ന പ​റ​ഞ്ഞ് ഇ​വ​രെ​ടു​ത്ത ചി​ത്രം വ്യാ​ജ​മാ​ണ് ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​വാ​ര്‍​ഡ് തി​രി​ച്ചു​വാ​ങ്ങു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

ന​രേ​ന്ദ​ര്‍ സിം​ഗ് യാ​ദ​വും സീ​മാ റാ​ണി​യും എ​വ​റ​സ്റ്റി​ന്‍റെ മു​ക​ളി​ൽ എ​ത്തി​യി​ല്ലെ​ന്ന് സ​മ്മ​തി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഹ​ണം സം​ഘ​ടി​പ്പി​ച്ച സെ​വ​ന്‍ സ​മ്മി​റ്റ് ട്ര​ക്‌​സി​ന് 50,000 രൂ​പ​യും ഇ​വ​രു​ടെ പി​ന്തു​ണ​ക്കാ​രാ​യ ഷെ​ര്‍​പ്പ​യ്ക്ക് 10,000 രൂ​പ​യും പി​ഴ​യി​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment