പ്ര​ള​യ​ത്തിൽ ന​ശി​ച്ച നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാൻ ക്യാ​മ്പ്; ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ആ​ലു​വ, ചെ​ങ്ങ​മ​നാ​ട്, നോ​ർ​ത്ത് പ​റ​വൂ​ർ ബ്രാ​ഞ്ചു​ക​ളി​ലാ​ണ് സൗകര്യം

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ന​ഞ്ഞു​പോ​യ​തും ന​ശി​ച്ചു​പോ​യ​തു​മാ​യ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ആ​ലു​വ, ചെ​ങ്ങ​മ​നാ​ട്, നോ​ർ​ത്ത് പ​റ​വൂ​ർ ബ്രാ​ഞ്ചു​ക​ളി​ലാ​ണ് ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ലു​വ ബ്രാ​ഞ്ചി​ൽ നാ​ളെ​യും ചെ​ങ്ങ​മ​നാ​ട് ബ്രാ​ഞ്ചി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​നും നോ​ർ​ത്ത് പ​റ​വൂ​ർ ബാ​ങ്കി​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നി​നു​മാ​ണ് ക്യാ​ന്പ്. ആ​ർ​ബി​ഐ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് നോ​ട്ടു​ക​ൾ മാ​റി ന​ൽ​കു​ക​യെ​ന്ന് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ ബാ​ങ്ക് വി​വി​ധ ക്യാ​ന്പു​ക​ളി​ലേ​ക്കു ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.എ​സ്.​ രാ​ജീ​വ് നാ​ല് കോ​ടി രൂ​പ​യും സം​ഭാ​വ​ന ചെ​യ്തു.

Related posts