വ്യാജപരാതിയിൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​; പൊ​റു​തി​മു​ട്ടി ആ​ദി​വാ​സി കു​ടും​ബം;  മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർഥിനി

പു​തു​ക്കാ​ട്: വ്യാ​ജ പ​രാ​തി​യി​ൽ വീ​ട്ടി​ൽ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി മു​ഖ്യ​മ​ന്ത്രി​ക്ക ു പ​രാ​തി ന​ൽ​കി.മ​രോ​ട്ടി​ച്ചാ​ൽ പ​ഴ​വ​ള്ളം ആ​ദി​വാ​സി കോ​ള​നി​യി​ലെ വെ​ള്ളാ​നി സ​ജീ​വ​ന്‍റെ മ​ക​ൾ ശ​ര​ണ്യ​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​യാ​യ ശ​ര​ണ്യ​ക്ക് ത​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സു​കാ​ർ നി​ര​ന്ത​രം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന മൂ​ലം മ​നോ​വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​താ​യും പ​ഠ​നം മു​ട​ങ്ങു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ഇ​തേ കാ​ര​ണം പ​റ​ഞ്ഞ് എ​ക്സൈ​സ് വീ​ട്ടി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്ന് യാ​തൊ​ന്നും ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. വ്യാ​ജ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​ന്ത​രം എ​ക്സൈ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ശ​ര​ണ്യ​യു​ടെ അ​ഭ്യ​ർ​ത്ഥ​ന.

നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ സ​ജീ​വ​ൻ കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​നി​യി​ൽ ഉൗ​രു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ന് നേ​രെ എ​ക്സൈ​സ് ന​ട​ത്തു​ന്ന ന​ട​പ​ടി​യി​ൽ ഉൗ​രു​കൂ​ട്ടം പ്ര​തി​ഷേ​ധി​ച്ചു.

ത​ന്‍റെ കു​ടും​ബ​ത്തെ കു​ടു​ക്കാ​ൻ ആ​രോ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ സ​ജീ​വ​ൻ സു​ര​ക്ഷ​ക്കാ​യി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ എ​ക്സൈ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ഇ​തു​മൂ​ലം പ​ഠി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥി​നും ശ​ര​ണ്യ പ​രാ​തി ന​ൽ​കി.

Related posts