എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വം: 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. റാ​ഞ്ചി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​ധാ​ന ചോ​ദ്യ​പേ​പ്പ​ർ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ​രീ​ക്ഷ​യ്ക്കു മു​ൻ​പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. താ​മ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ർ​ഗാ​വി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും പ​രീ​ക്ഷ​യ്ക്കു മു​മ്പ് ചോ​ദ്യ​പേ​പ്പ​ർ ഇ​വ​ർ​ക്കു ല​ഭി​ച്ചെ​ന്നു​മു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന.

നാ​ല് സെ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ളും ഉ​ത്ത​ര​സൂ​ചി​ക​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത ചോ​ദ്യ​പേ​പ്പ​റു​ക​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

120 ചോ​ദ്യ​ങ്ങ​ളു​ള്ള പ​രീ​ക്ഷ​യി​ൽ ഖോ​ർ​ത്ത ഭാ​ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത് കു​മാ​റും റാ​ഞ്ചി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റും റാ​ഞ്ചി സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ടും പ​ങ്കെ​ടു​ത്ത സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment