നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ച്, സം​ഘ​ർ​ഷം


ച​ക്ക​ര​ക്ക​ൽ: ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ നി​തി​ൻ​രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ അ​ധ്യാ​പ​ക​രെ അ​റ​സ്റ്റു ചെ​യ്യു​ക, ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വി​വി​ധ സം​ഘ​ട​ക​ൾ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഉ​ന്തും ത​ള്ളും സം​ഘ​ർ​ഷ​വും.

കെ​എ​സ്‌​യു, എം​എ​സ്എ​ഫ്, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. രാ​വി​ലെ ഒ​ന്പ​തോ​ടെ കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ച് ത​ട​യാ​ൻ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് കോ​ള​ജി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി.
ഡെ​ന്‍റ​ൽ കോ​ള​ജി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ച​ത് ഉ​ന്തു​ത​ള്ളി​ലും ക​ലാ​ശി​ച്ചു.

ഏ​റെ നേ​രെ​ത്തെ ശ്ര​മ​ഫ​ല​മാ​യി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കെ ​എ​സ് യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‌​ഖ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Related posts

Leave a Comment