കണ്ണില്‍ കരടു പോയാല്‍ എന്തു ചെയ്യും? നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന നാനാ ഹവാ മുത്തശ്ശി; മദ്യം ഉപയോഗിച്ച് നാക്ക് കഴുകിയതിനു ശേഷമാണ് ഇവര്‍ ചികിത്സ ആരംഭിക്കുന്നത്

ക​ണ്ണി​ൽ ക​ര​ടു പോ​യാ​ൽ അ​ത് പു​റ​ത്തെ​ടു​ക്കു​ന്ന​തു വ​രെ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചി​ന്ത​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ക​ണ്ണു ക​ഴു​കി​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും എ​ങ്ങ​നെ​യെങ്കി​ലും ഇ​ത് പു​റ​ത്തെ​ടു​ത്താ​ൽ മ​തി​യെ​ന്നു​ള്ള ചി​ന്ത​യേ എ​ല്ലാ​വ​ർ​ക്കു​മു​ള്ളു.

എ​ങ്കി​ലി​താ നാ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ണ്ണ് വൃ​ത്തി​യാ​ക്കു​ന്ന എ​ണ്‍​പ​തു​കാ​രി​യാ​യ ഒ​രു മു​ത്ത​ശ്ശിയാ​ണ് സോ​ഷ്യ​ൽ മീ​ഡി​യയി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. ബാ​ൾ​ക്ക​ൻ​സി​ലെ ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ്ഗോ​വി​നാ സ്വ​ദേ​ശി​നി​യാ​യ ഇ​വ​രു​ടെ പേ​ര് ഹ​വാ സെ​ലി​ബി​ക്ക് എ​ന്നാ​ണ്. നാ​നാ ഹ​വാ എ​ന്ന വി​ളി​പ്പേ​രി​ലാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്.

ലോ​ക​ത്തി​ൽ നാ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ണ്ണ് വൃ​ത്തി​യാ​ക്കു​ന്ന​ത് താ​ൻ മാ​ത്ര​മാ​ണെ​ന്നാ​ണ് നാ​നാ ഹ​വാ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വെ​റും 10 യൂ​റോ മാ​ത്ര​മാ​ണ് ഈ ​ചി​കി​ത്സ​യു​ടെ ഫീ​സ്. മ​ദ്യം ഉ​പ​യോ​ഗി​ച്ച് നാ​ക്ക് ക​ഴു​കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​ത്. ക​ന്പി, ക​രി​ക്ക​ട്ട, ഈ​യം, പൊ​ടി പ​ട​ല​ങ്ങ​ൾ, ഗ്ലാ​സ് ക​ഷ​ണ​ങ്ങ​ൾ മു​ത​ലാ​യ​വ തന്‍റെ അ​ടു​ക്ക​ൽ വ​രു​ന്ന​വ​രു​ടെ ക​ണ്ണി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

നാ​നാ ഹ​വാ ഒ​രാ​ളു​ടെ ക​ണ്ണ് നാ​ക്ക് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ​പ്പ​റ്റി എ​ല്ലാ​വ​രും അ​റി​യു​ന്ന​ത്.

Related posts