ഫേസ്ബുക്ക് കൊണ്ട് ഇങ്ങനെയും ഗുണം ! കഴുകന്‍ റാഞ്ചിയ വളര്‍ത്തു നായയെ മോണിക്കയ്ക്കു തിരികെ ലഭിക്കാന്‍ സഹായകമായത് ഫേസ്ബുക്ക്; എങ്ങനെയെന്നറിയണോ…

കഴുകന്‍ റാഞ്ചിയ വളര്‍ത്തുനായയെ ഒരു ദിവസത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ മോണിക്ക ന്യൂഹാര്‍ഡ് എന്ന യുവതിയുടെ വളര്‍ത്തുനായയായ സോയെയാണ് പുതുവര്‍ഷരാവിന്റെ പിറ്റേ ദിവസം കഴുകന്‍ റാഞ്ചിക്കൊണ്ടുപോയത്. എങ്ങനെയെങ്കിലും സോയെ രക്ഷിക്കാനും മനസിലെ ദുഃഖം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനുമായി ഈ സംഭവം മോണിക്ക ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സത്യത്തില്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് സോയെ തിരികെ ലഭിക്കുവാന്‍ മോണിക്കയെ സഹായിക്കുകയായിരുന്നു. കാരണം കിലോമീറ്ററുകളുകള്‍ക്ക് അപ്പുറം മറ്റൊരാള്‍ക്ക് സോയെ നിലത്തു വീണ നിലയില്‍ ലഭിച്ചിരുന്നു. ഇവര്‍ വീട്ടില്‍ കൊണ്ടുപോയ സോയെയ്ക്ക് ഭക്ഷണവും മറ്റും നല്‍കി സംരക്ഷിച്ചിരിക്കുന്‌പോഴാണ് മോണിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവര്‍ കാണുന്നത്. ഉടന്‍ തന്നെ മോണിക്കയുമായി ബന്ധപ്പെട്ട ഇവര്‍ സോയെ കൈമാറുകയും ചെയ്തു.

പതിനഞ്ച് മണിക്കൂറികള്‍ക്ക് ശേഷം സോയയെ തിരികെ ലഭിച്ച സന്തോഷവാര്‍ത്ത അവര്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ മോണിക്കയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Related posts