ഫേസ്ബുക്ക് കൂട്ടായ്മയിലെ രണ്ടാമത്തെ ചിത്രം ‘മഴയ്ക്കു മുന്നെ’  നാളെ റിലീസാവും

കോട്ടയം: സി​നി​മ സ്വ​പ്ന​മാ​യി കൊ​ണ്ടു​ന​ട​ന്ന​വ​ർ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഒ​ന്നി​ച്ച​പ്പോ​ൾ ‘മി​റ​ക്കി​ൾ’എ​ന്ന ഹോം ​സി​നി​മ ആദ്യം പി​റ​വി​യെ​ടു​ത്തു. ഇ​പ്പോ​ഴി​താ മി​റ​ക്കി​ളി​നു​ശേ​ഷം ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ ‘മ​ഴ​യ്ക്കു മു​ന്നെ’ എ​ന്ന ഹ്രസ്വ​ചി​ത്ര​വു​മാ​യി വീ​ണ്ടും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്നു. ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഒ​ന്നി​ച്ച​വ​ർ രൂ​പീ​ക​രി​ച്ച ഗോ​ഡ്സ് ഓ​ണ്‍ സി​നി​മ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ് ‘മ​ഴ​യ്ക്കു മു​ന്നെ’​യു​ടെ അ​ണി​യ​റ ശി​ൽ​പി​ക​ൾ.

നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ൽ കൂ​ട്ടാ​യ്മ​യി​ലു​ള്ള​വ​ർ ഒ​ന്നി​ച്ചു​ചേ​രും. പി​ന്നീ​ട് മ​ട്ടാ​ഞ്ചേ​രി​യി​ലേ​ക്ക് ജലഗതാഗതവകുപ്പിന്‍റെ യാ​ത്രാ ബോ​ട്ടി​ൽ ഒ​രു യാ​ത്ര. ഈ ​യാ​ത്ര​യി​ൽ സ​ഹ​യാ​ത്രി​ക​രാ​യ നാ​ട്ടു​കാ​ർ​ക്ക് ചിത്ര ത്തിന്‍റെ ബ്രോഷർ നൽകും. തുടർന്ന് യാത്രക്കാർക്കു മുന്നി ൽ സിനിമയുടെ റിലീസിംഗ് ചടങ്ങ് നടക്കും.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ക​ണ്ണൂ​രി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു ദി​വ​സം ഷൂ​ട്ട് ചെ​യ്താ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 20മി​നി​ട്ട് നീ​ളു​ന്നതാണ് ഹ്രസ്വ​ചി​ത്രം. ജീവി തത്തെ വളരെ വേഗത്തിൽ സമീപിക്കുന്നയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ സോ​ണി ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ലാ​ണ് ഗോ​ഡ്സ് ഓ​ണ്‍ സി​നി​മ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി. രഞ്ജിത് പൂമുറ്റമാണ് ഹ്രസ്വ​ചിത്രത്തിന്‍റെ സംവിധായകൻ.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നവരും പണം മുടക്കിയിരിക്കുന്നതു മെല്ലാം കൂട്ടായ്മയിലെ അംഗങ്ങളെല്ലാം ചേർന്നാണ്.റിലീസിംഗിനുശേഷം ഉച്ചയ്ക്ക് രണ്ടിന് കൊച്ചി ഡോൺ ബോസ്കോ സ്കൂൾ തിയറ്ററിൽ പ്രത്യേക പ്രദർശനം നട ക്കും.

Related posts