ഫേസ്ബുക്കില്‍ ലൈവില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ

ഫേസ്ബുക്ക് ലൈവിലൂടെ തന്റെ ആത്മഹത്യ ലോകത്തെ കാണിച്ച് പെണ്‍കുട്ടി. കൊല്‍ക്കത്തയിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലായിരുന്നു സംഭവം. ഫെയ്സ്ബുക്ക് ലൈവിലെത്തി അല്‍പസമയത്തിനകം തന്നെ 18 വയസുകാരി തൂങ്ങി മരിക്കുകയായിരുന്നു. തന്റെ കാമുകനുള്ള മറുപടിയെന്ന തരത്തിലായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്.

കാമുകനെ കണ്ട് വൈകീട്ടോടെ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നും, നിരവധി തവണ ഇയാളുടെ കോള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പുറത്തു പോയി തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്.

അല്‍പ സമയത്തിനകം സമീപത്തെ ജോലിസ്ഥലത്തേക്ക് ഇവര്‍ പോവുകയും ചെയ്തു. വീട്ടില്‍ അച്ഛനും സഹോദരനും ഉണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു ആത്മഹത്യ. രാവിലെ ജോലികഴിഞ്ഞ് തിരിച്ചെത്തിയ അമ്മ മകളെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ മുറിയില്‍ പോയപ്പോഴായിരുന്നു സീലിങ്ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുകയാണ്.

Related posts