വ്യജ പ്രൊഫൈല്‍, അതും പെണ്‍പേരില്‍! ചതിയിലൂടെ ഫേസ്ബുക്കില്‍ ഫ്രണ്ടായ പെണ്‍കുട്ടിക്ക് യുവാവ് സ്വന്തം നഗ്‌നഫോട്ടോ അയച്ചു; ചെറായില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റാ​യി: ഫേ​സ് ബു​ക്കി​ൽ പെ​ൺ​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി സൗ​ഹൃ​ദ​ത്തി​ലാ​യ​ശേ​ഷം 21കാ​രി​ക്ക് സ്വ​ന്തം ന​ഗ്ന​ചി​ത്രം അ​യ​ച്ച യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് ക​ട​പ്പു​റ​ത്ത് പോ​ട്ടാ​ശേ​രി വി​ബി​ൻ(21)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ന​ന്പം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഐ​ടി ആ​ക്ട് അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

വ്യാ​ജ പ്രൊ​ഫൈ​ൽ ആ​ണെ​ന്ന​റി​യാ​തെ പെ​ണ്‍​പേ​രി​ൽ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പെ​ണ്‍​കു​ട്ടി റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ച​തും ഫ്ര​ണ്ടാ​യ​തും. ഇ​തു​പോ​ലെ മ​റ്റു സ്ത്രീ​ക​ളും പ്ര​തി​യു​ടെ ഫ​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts