പയ്യാവൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി ഉന്നയിച്ച അതിജീവിതക്കെതിരേ ഫേസ്ബുക്ക് പോസ്റ്റും ഫെനി നൈനാൻ പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റുകളും പോസ്റ്റ് ചെയ്ത കെഎസ്യു സംസ്ഥാന നിർവാഹ സമിതി അംഗം അൻസിൽ വാഴപ്പള്ളിക്കെതിരേ ഡിവൈഎഫ്ഐ പയ്യാവൂർ മേഖല സെക്രട്ടറി അശ്വന്ത് വിജയൻ പയ്യാവൂർ പോലീസിൽ പരാതി നൽകി.
രാഹുലിനെതിരേ പരാതി നൽകുന്നത് പിൻവലിക്കാനാണ് അതിജീവിതമാരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും സോഷ്യൽ മീഡിയ ഹരാസിങ്ങിലൂടെ അൻസിൽ വാഴപ്പള്ളി ശ്രമിക്കുന്നതെന്നും അശ്വന്ത് വിജയൻ പറഞ്ഞു.
