വാ​രി​ശേ​രി​യി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ ലൈ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി; അ​പ​ടം പ​തി​വാ​കു​ന്നെ​ന്ന് നാ​ട്ടു​കാ​ർ

കോ​ട്ട​യം: പു​തു​താ​യി സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​നു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ വാ​രി​ശേ​രി​യി​ല്‍ ജം​ഗ്ഷ​നു സ​മീ​പം പു​തി​യ​താ​യി സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​നി​ലാ​ണ് ഇ​രു​ചക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു നി​ര​വ​ധി അ​പ​ക​ട​ക​ളു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

പു​തു​താ​യി ഇ​വി​ടെ ആ​റു ലൈ​നു​ക​ളും നി​ര​വ​ധി റി​ഫ്ള​ക്ട​റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ച​ത്. വേ​ഗ​ത കു​റ​ച്ചു വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പോ​ലും ഈ ​ലൈ​നു​ക​ളി​ല്‍ ക​യ​റി​യാ​ല്‍ നി​യ​ന്ത്ര​ണം ന​ഷ്പ്പെ​ട്ടു അ​പ​ക​ട​ത്തി​ല്‍​പ്പെ​ടും. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഒ​ട്ടു​മി​ക്ക യാ​ത്ര​ക്കാ​രു​ടെ​യും പോ​ക്ക​റ്റി​ല്‍ കി​ട​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ തെ​റി​ച്ചു പോ​കു​ന്ന​തും പ​തി​വാ​ണ്. ജം​ഗ്ഷ​നി​ല്‍നി​ന്നു വ​ള​രെ അ​ക​ലെ​യാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഈ ​സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​ന്‍ അ​നാ​വ​ശ്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ ഇ​വി​ടെ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​നു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രുടെ ആ​വ​ശ്യം.

Related posts

Leave a Comment