ഒന്നാലോചിച്ചിട്ട് മതി…! ഒരു സുന്ദരിയുടെ ഫ്രണ്ട്സ് റിക്വസ്റ്റ് കിട്ടിയാൽ,  നിങ്ങൾ ഫ്രണ്ടാക്കിയാൽ കിട്ടുന്നത് നാണക്കേടും നഷ്ടപ്പെടുന്നത് ലക്ഷങ്ങളും



കോ​ട്ട​യം: കോ​ട്ട​യ​ത്ത് അ​ശ്ലീ​ല വീ​ഡി​യോ പ​ക​ർ​ത്തി ഹ​ണി​ട്രാ​പ്പി​ലൂടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പോ​ലീ​സു​കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൈ​ബ​ർ സു​ര​ക്ഷ സംബ ന്ധിച്ച ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന തി​രു​വാ​തു​ക്ക​ൽ വേ​ളൂ​ർ തൈ​പ്പ​റ​ന്പി​ൽ ടി.​എ​സ്. അ​രു​ണ്‍ (29), തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ ചെ​റി​യ കാ​ര​യ്ക്ക​ൽ ഹ​രി​കൃ​ഷ്ണ​ൻ (23), പു​ത്ത​ൻ പു​ര​യ്ക്ക​ൽ അ​ഭി​ജി​ത്ത് (21), തി​രു​വാ​ർ​പ്പ് മ​ഞ്ഞ​പ്പ​ള്ളി​യി​ൽ ഗോ​കു​ൽ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ ഭാ​ര്യ വി​ദേ​ശ​ത്താ​യ താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​യേ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​യാ​ൾ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ടി​മ​ത​യി​ൽ സ്വ​കാ​ര്യ സൈ​ബ​ർ സു​ര​ക്ഷ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന അ​രു​ണാ​ണ് ഹ​ണി​ട്രാ​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ വേ​റെ​യും ത​ട്ടി​പ്പു​ക​ളും ഹ​ണി​ട്രാ​പ്പ് ഇ​ട​പാ​ടു​ക​ളും സം​ഘം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ല്ല​ ബ​ന്ധ​മു​ള്ള അ​രു​ണ്‍ പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ത​ട്ടി​പ്പി​ൽ കു​ടു​ക്കു​ന്ന​തി​നു സ്ത്രീ​ക​ളു​ടെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യി​രു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​യി​രി​ന്നു. വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി ഒ​രാ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ അ​ക്കൗ​ണ്ട് ഡീ​ലി​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട തു​ക പ​ണ​മാ​യി​ട്ടു ത​ന്നെ ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞു വി​ളി​ച്ചു വ​രു​ത്തി​യ​തി​നാ​ലാ​ണ് നാ​ലം​ഗ സം​ഘ​ത്തെ കു​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​വ​ർ പ​ണം ബി​റ്റ് കോ​യി​നാ​യോ ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യോ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി തു​ക പ​ണ​മാ​യി നേ​രി​ട്ടു ന​ല്കാ​മെ​ന്ന് പ്ര​തി​ക​ളെ അ​റി​യി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജി​ല്ല​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ചി​ല സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment