ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം

 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം. ത​ന്‍റെ ഒ​രു ബ​ന്ധു ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​സേ​ജു​ക​ൾ വ​ന്ന സു​ഹൃ​ത്തു​ക്ക​ൾ ടി.​ഒ. മോ​ഹ​ന​നെ വി​ളി​ച്ച് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഇ​തോ​ടെ​യാ​ണ് ടി.​ഒ. മോ​ഹ​ന​ൻ ത​ന്‍റെ ഒ​റി​ജി​ന​ൽ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ത​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ല​വി​ലു​ണ്ടെ​ന്നും പ​ല ആ​വ​ശ്യ​ങ്ങ​ളും പ​റ​ഞ്ഞ് പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും അ​റി​യി​ച്ച​ത്.

ടി. ​ഒ. മോ​ഹ​ന​ന്‍റെ അ​തേ പ്രൊ​ഫൈ​ൽ ഫോ​ട്ടോ വ​ച്ചാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടും നി​ർ​മി​ച്ച​ത്. ഫ്ര​ണ്ട് ലി​സ്റ്റി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും റി​ക്വ​സ്റ്റ് അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഫെ​യ്ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​യു​ട​ൻ ത​ന്നെ കാ​ര്യം അ​റി​ഞ്ഞ​തു​കൊ​ണ്ട് ആ​രു​ടെ​യും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ സൈ​ബ​ർ സെ​ല്ലി​ലും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment