ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണിമുഴക്കിയ പ്ര​തി​യു​ടെ വീട്ടിൽ നിരവധി കത്തുകൾ;  വരാനിരിക്കുന്ന തീ​യ​തികളിലേക്ക് എഴുതിയ കത്തും; കൊല്ലത്തെ ഷാജന്‍റേത് വല്ലാത്തൊരു കഥ…


കൊ​ല്ലം: സി​വി​ൽ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​ച്ച​താ​യി ഭീ​ഷ​ണി​ക്ക​ത്ത​ഴു​തി​യ​തി​നെ​തു​ട​ർ​ന്ന് പി​ടി​യി​ലാ​യ പ്ര​തി ഷാ​ജ​ൻ ക്രി​സ്റ്റ​ഫ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് നി​ര​വ​ധി ക​ത്തു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

വ​രാ​നി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ ബോം​ബ് സ്ഫോ​ട​നം ന​ട​ക്കു​മെ​ന്നു​ള്ള​താ​ണ് ക​ത്തി​ലെ ഉ​ള്ള​ട​ക്കം. ഇ​തി​ലെ കൈ​യ​ക്ഷ​രം പ്ര​തി​യു​ടെ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​ക്ക​ത്തു​ക​ൾ എ​ഴു​തി​വ​രി​ക​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഏ​ഴു​ഓ​ഫീ​സു​ക​ളി​ൽ ബോം​ബ് സ്ഫോ​ട​നം ഉ​ണ്ടാ​കു​മെ​ന്നു​ള്ള ക​ത്ത് ക​ള​ക്ട​റു​ടെ പേ​രി​ൽ അ​യ​ച്ച​ത്.

ജീ​വ​ന​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യ​തോ​ടെ ക​ള​ക്ട​റേ​റ്റി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചു.എ​ഴു​തി​യ​യാ​ളു​ടെ മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​ന്പ​രും ക​ത്തി​ലു​ണ്ട‌ാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷാ​ജ​ൻ ക്രി​സ്റ്റ​ഫ​ർ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി പോ​ലീ​സ് ചേ​ദ്യം ചെ​യ്തി​രു​ന്നു.

മാ​താ​വി​ന്‍റെ ഫോ​ണാ​ണ് പ​ല​പ്പോ​ഴും ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചു​വ​ന്ന​ത്. ഇ​വ​ർ​ക്ക് ഇ​യാ​ളു​ടെ സ്വ​ഭാ​വം അ​റി​യാ​മാ​യി​രു​ന്നി​ട്ടും മ​റ​ച്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment