ക​ഴു​ത്തി​ൽ ക​യ​റു​ബ​ന്ധി​ച്ച് ആ​റ് ബൈ​ക്കു​ക​ൾ വ​ലി​ച്ചു; സാ​ഹ​സി​ക സ്റ്റ​ണ്ടി​നി​ട​യി​ൽ ശ്വാ​സം കി​ട്ടാ​തെ കു​ടു​ങ്ങി യു​വാ​വ്, ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യി​ൽ, അ​പ​ക​ട​ക​ര​മാ​യ ഒ​രു സ്റ്റ​ണ്ടി​നി​ട​യി​ൽ യു​വാ​വ് ജീ​വ​നു​വേ​ണ്ടി മ​ല്ലി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ഹ്ലാ​ദ​വും ക​യ്യ​ടി​യും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഈ ​സാ​ഹ​സി​ക പ്ര​ക​ട​നം ഏ​താ​ണ്ട് വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ക്കേ​ണ്ട​താ​യി​രു​ന്നു.

@ripper_dhruvaa എ​ന്ന എ​ക്സ് യൂ​സ​ർ പ​ങ്കു​വെ​ച്ച 39 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ, ഒ​രു വ്യ​ക്തി​യു​ടെ ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും ക​യ​റു​ക​ൾ വ​രി​ഞ്ഞു​കെ​ട്ടി​യി​രി​ക്കു​ന്ന​താ​യി കാ​ണാം. ഏ​ക​ദേ​ശം ആ​റ് മോ​ടോ​ർ​സൈ​ക്കി​ളു​ക​ളി​ലേ​ക്കാ​ണ് ഈ ​ക​യ​റു​ക​ൾ ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ത്. ബൈ​ക്ക് യാ​ത്രി​ക​ർ വ്യ​ത്യ​സ്ത ദി​ശ​ക​ളി​ൽ വ​ലി​ച്ച് തു​ട​ങ്ങു​ന്ന​തോ​ടെ​യാ​ണ് സ്റ്റ​ണ്ട് ആ​രം​ഭി​ക്കു​ന്ന​ത്, എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ബൈ​ക്കു​ക​ൾ ആ​ക്സി​ല​റേ​റ്റ് ചെ​യ്ത​തോ​ടെ, യു​വാ​വ് മു​ന്നി​ലേ​ക്ക് ശ​ക്തി​യാ​യി വ​ലി​ക്ക​പ്പെ​ടു​ക​യും നി​ല​നി​ൽ​പ്പ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ക​യ​റു​ക​ൾ മു​റു​കി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത ശ്വാ​സ​ത​ട​സം നേ​രി​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം വീ​ർ​ത്തു വ​രു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ദ്ദേ​ഹം നി​ല​ത്തു​വീ​ഴു​ക​യും പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ അ​ൽ​പ​ദൂ​രം വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ ഉ​ട​ൻ ത​ന്നെ ചു​റ്റി​ലു​മു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഓ​ടി​യെ​ത്തി യു​വാ​വി​നെ ക​യ​റി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചി​ല ബൈ​ക്ക് യാ​ത്രി​ക​ർ വ​ണ്ടി​ക​ൾ മു​ന്നോ​ട്ട് ത​ന്നെ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, ആ​ൾ​ക്കൂ​ട്ടം ഇ​ട​പെ​ട്ട് ബൈ​ക്കു​ക​ൾ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ ഒ​രു സ്റ്റ​ണ്ട് ചെ​യ്യാ​ൻ എ​ങ്ങ​നെ തോ​ന്നി​യെ​ന്നും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നെ​യും നി​ര​വ​ധി പേ​ർ ചോ​ദ്യം ചെ​യ്തു.

ആ​ളു​ക​ൾ ര​ക്ഷി​ക്കാ​നാ​യി ഓ​ടി​യെ​ത്തി​യി​ട്ടും ബൈ​ക്കു​ക​ൾ നി​ർ​ത്താ​ൻ വൈ​കി​യ​തി​നെ​തി​രെ​യും കാ​ഴ്ച​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ലം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

 

 

Related posts

Leave a Comment