ആദ്യം കളിയാക്കിയവർ ഇപ്പോൾ പറ‍യുന്നു ന​മു​ക്കെ​ന്തേ ഈ ​ബു​ദ്ധി നേ​ര​ത്തെ തോ​ന്നാ​ഞ്ഞേ; അഞ്ചുലക്ഷം മുടക്കി  എബ്രിനോ സ്വന്തമാക്കിയ  ഫാൻസിനമ്പറിന്‍റെ  ഇപ്പോഴത്തെ വില കോടികൾ;  കാഞ്ഞിരപ്പള്ളിക്കാരന്‍റെ  ബുദ്ധിയിൽ അമ്പരന്ന് നാട്ടുകാർ

കെ.എ. അ​ബ്ബാ​സ്
പൊ​ൻ​കു​ന്നം: പു​തി​യ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഇ​ഷ്ട ന​ന്പ​ർ കി​ട്ടു​ന്ന​തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ മു​ട​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ള​കെ​ട്ടി സ്വ​ദേ​ശി എ​ബ്രി​നോ കെ.​തോ​മ​സ് എ​ന്ന യു​വാ​വ് നാ​ട്ടു​കാ​രെ അ​ന്പ​രപ്പി​ച്ച​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ്. അ​ത്ര​മാ​ത്രം പ​ണം മു​ട​ക്കി ഫാ​ൻ​സി ന​ന്പ​ർ വാ​ങ്ങി​യ​തി​നെ ചി​ല​ർ അ​നു​കൂ​ലി​ച്ച​പ്പോ​ൾ , ചി​ല​ർ ക​ഠി​ന​മാ​യി വി​മ​ർ​ശി​ച്ചു.

അ​ങ്ങേ​ർ​ക്കു വ​ട്ടാ​ണ് എ​ന്ന് പ​റ​ഞ്ഞ​വ​രും നി​ര​വ​ധി… എ​ന്നാ​ൽ അ​വ​രി​ൽ പ​ല​രും എ​ബ്രി​നോ എ​ന്തി​നാ​ണ് അ​ഞ്ചു​ല​ക്ഷം മു​ട​ക്കി ന​ന്പ​ർ സ്വ​ന്ത​മാ​ക്കി​യതെ​ന്ന ര​ഹ​സ്യം അ​റി​ഞ്ഞ​പ്പോ​ൾ പ​റ​യു​ന്നു. ന​മു​ക്കെ​ന്തേ ഈ ​ബു​ദ്ധി നേ​ര​ത്തെ തോ​ന്നാ​ഞ്ഞ​ത്..?

​എ​ന്താ​ണ് കാ​ര​ണ​മെ​ന്ന​റി​യേ​ണ്ടേ . അ​ഞ്ചു​ല​ക്ഷം രൂ​പ കൊ​ടു​ത്തു വാ​ങ്ങി​യ ന​ന്പ​റി​ന് കോ​ട്ട​യ​ത്ത് നി​ന്നൊ​രാ​ൾ ഓ​ഫ​ർ ചെ​യ്ത വി​ല കേ​ട്ടാ​ൽ ആ​രും അ​ന്പ​ര​ക്കും. 85 ലക്ഷം രൂ​പ. വി​ദേ​ശ​ത്തു നി​ന്നും ഒ​രു പ്ര​വാ​സി പ​റ​ഞ്ഞ വി​ല ഒ​ന്നേ​കാ​ൽ കോ​ടി. പ​ക്ഷെ എ​ബ്രി​നോ കൊ​ടു​ക്കു​വാ​ൻ തയാ​റ​ല്ല. എ​ബ്രി​നോ കൊ​ടു​ക്കും, പ​ക്ഷെ ര​ണ്ടു ക​ണ്ടീ​ഷ​ൻ. ഒ​ന്നാ​മ​ത്തേ​ത്, പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല മൂ​ന്നു കോ​ടി. ര​ണ്ടാ​മ​ത്തേ​ത്, വാ​ങ്ങു​ന്ന ആ​ൾ അ​തി​ന് അ​ർഹ​ത​പ്പെ​ട്ട​വ​നെ​ന്നു എ​ബ്രി​നോ​യ്ക്ക് തോ​ന്ന​ണം. അ​ത് ര​ണ്ടും ഒ​ത്തു വ​ന്നാ​ൽ വാ​ഹ​നം കൊ​ടു​ക്കു​വാ​ൻ എ​ബ്രി​നോ ത​യാ​ർ.

അ​ങ്ങ​നെ​യൊ​രാ​ൾ വ​രും, വ​രാ​തി​രി​ക്കി​ല്ല. എ​ബ്രി​നോ​യ്ക്ക് ഉ​റ​പ്പാ​ണ്. എ​ബ്രി​നോ സ്വ​ന്ത​മാ​ക്കി​യ ന​ന്പ​ർ കെഎൽ 34 എഫ് 1. ​എ​ഫ് 1 എ​ന്നാ​ൽ ലോ​ക പ്ര​ശ​സ്ത ഫോ​ർ​മു​ല വ​ണ്ണി​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​ണ്. ഫോ​ർ​മു​ല വ​ണ്ണി​നെ പ​റ്റി അ​റി​യാ​വു​ന്ന​വ​രും, അ​തി​ന്‍റെ ഫാ​ൻ​സി​നും ആ ​ന​ന്പ​ർ വി​ല​മ​തി​ക്കാ​നാ​വാ​ത്ത ന​ന്പ​റാ​ണ്.

ഒ​രു വ​ർഷം ഫോ​ർ​മു​ല വ​ണ്ണി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ ചെ​ല​വി​ടു​ന്ന​ത് ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യാ​ണ്. അ​തു​പോ​ലെ ​ഫോ​ഴ്സ് മോ​ട്ടോ​ഴ്സ് ഗൂ​ർ​ഖ എ​ന്ന വാ​ഹ​ന​ത്തി​നാ​ണ് ആ ​ന​ന്പ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഫോ​ഴ്സ് എ​ന്ന ക​ന്പ​നി​യു​ടെ ലോ​ഗോ​യാ​ണ് എഫ്. ​അ​തു​കൊ​ണ്ടു ഫോ​ഴ്സി​ന്‍റെ വാ​ഹ​ന​ത്തി​നു എഫ് 1 ​എ​ന്ന ന​ന്പ​റി​ന്‍റെ വി​ല അ​മൂ​ല്യ​മാ​ണ്. അ​തി​നാ​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ് എ​ബ്രി​നോ സ്വ​ന്ത​മാ​ക്കി​യ ആ ​ന​ന്പർ. ഈ ​വാ​ർ​ത്ത അ​റി​ഞ്ഞു ഫോ​ഴ്സ് ക​ന്പ​നി​ക്കാ​ർ എ​ബ്രി​നോ​യെ വി​ളി​ച്ചു പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു.

കാ​ർ റേ​സിം​ഗ് ഭ്ര​മ​മു​ള്ള എ​ബ്രി​നോ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ബംഗളൂരുവിൽ ജെ​റ്റ് എ​യ​ർ​വേ​സി​ൽ ജോ​ലി ചെ​യ്യു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഫോ​ർ​മു​ല വ​ണ്ണി​നെ പ​റ്റി കൂ​ടു​ത​ൽ അ​റി​യു​ന്ന​ത്. അ​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ത​നി​ക്ക് എ​ന്ത് വി​ല​കൊ​ടു​ത്തും എഫ് 1 ​എ​ന്ന വ​ണ്ടി ന​ന്പ​ർ സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന്. അ​ന്ന് മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ർടി യി​ൽ എഫ് ​സീ​രീ​സ് വ​രു​വാ​നു​ള്ള കാ​ത്തി​രി​പ്പാ​യി​രു​ന്നു.

ആ ​കാ​ത്തി​രി​പ്പ് ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു. ഒ​ടു​വി​ൽ എ​തി​രാ​യി ലേ​ലം വി​ളി​ച്ച​യാ​ൾ അ​ധി​കം ത​യാ​റെ​ടു​പ്പി​ല്ലാ​തെ വ​ന്ന​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. അ​ങ്ങ​നെ എ​ബ്രി​നോ ക​ണ്ട സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. ആ ​ന​ന്പ​ർ ലേ​ല​ത്തി​ൽ എ​ബ്രി​നോ​യ്ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കു ല​ഭി​ച്ചു​വെ​ങ്കി​ലും, അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ന്‍റെ വി​ല​യാ​യ പ​തി​മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ വി​ളി​ക്കു​വാ​ൻ ത​യാ​റാ​യി​രു​ന്നു . പ​ക്ഷെ എ​തി​രാ​ളി അ​ഞ്ചു​ല​ക്ഷ​ത്തി​നു മ​തി​യാ​ക്കി​യ​തി​നാ​ൽ ബാ​ക്കി പ​ണം സ്വ​ന്തം കീ​ശ​യി​ൽ ത​ന്നെ.

Related posts