പെണ്‍സുഹൃത്തുക്കളും ആണ്‍സുഹൃത്തുക്കളും നിനക്ക് വേണ്ട! സ്ത്രീത്വമല്ല, ശ്രീത്വമാണ് നിനക്ക് വേണ്ടത്; കൗമാരത്തിലേയ്ക്ക് കടക്കുന്ന മകള്‍ക്ക് അച്ഛനെഴുതിയ കത്ത് വൈറല്‍

ഇന്ദിരാഗാന്ധിയ്‌ക്കെഴുതിയ കത്ത് ലോകപ്രശസ്തമാണ്. സമാനമായ രീതിയില്‍ ഈ തലമുറയിലെ ഒരച്ഛന്‍, കൗമാരത്തിലേയ്ക്ക് കാലെടുത്ത് വച്ചിരിക്കുന്ന തന്റെ മകള്‍ക്കെഴുതിയ ഒരു കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സമത്വവും സ്ത്രീപക്ഷവാദവും ചര്‍ച്ചയും വിവാദവുമായിരിക്കുന്ന കാലഘട്ടത്തില്‍ എപ്രകാരമാണ് ഒരു പെണ്‍കുട്ടി ജീവിക്കേണ്ടത് എന്ന് വ്യക്തവും കൃത്യവുമായി പറഞ്ഞുകൊടുക്കുകയാണ് പിതാവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയറാം സുബ്രമണ്യന്‍ എന്ന പിതാവ് അവന്തിക എന്ന പേരായ തന്റെ മകള്‍ക്കായി കത്തെഴുതിയിരിക്കുന്നത്.

താങ്കളുടെ മകള്‍ക്ക് മാത്രമല്ല, എല്ലാ കുട്ടികള്‍ക്കും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് താങ്കളുടെ ഈ ഉപദേശം പിഞ്ചെല്ലാവുന്നതാണെന്നാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്യുന്ന എല്ലാവരും പറയുന്നത്. കൗമാരത്തിലേയ്ക്ക് പ്രവേശിക്കുന്ന,അല്ലെങ്കില്‍ അതിനോടടുത്ത പ്രായങ്ങളിലുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തീര്‍ച്ചയായും ഉപകാരപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുറിപ്പ്.

Related posts