എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു ! കുറിപ്പ് വൈറലാകുന്നു…

ബാലതാരമായി മലയാള സിനിമയില്‍ എത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യാ മാധവന്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നടന്‍ ദിലീപിനെ വിവാഹം കഴിച്ച കാവ്യ ഇപ്പോള്‍ സന്തുഷ്ടജീവിതമാണ് നയിക്കുന്നത്.

ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്ന ദിലീപും കാവ്യയും ഒന്നിച്ചത് ആരാധകര്‍ക്കും സന്തോഷമുളവാക്കുന്ന കാര്യമായിരുന്നു.

ആദ്യം നടി മഞ്ജുവാര്യരെ വിവാഹം കഴിച്ച ദിലീപ് പിന്നീട് വിവാഹമോചിതനായിരുന്നു. അതിന് ശേഷമായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്നു ചാര്‍ത്തിയത്.

എന്നാല്‍ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് മഞ്ജുവുമായി വേര്‍പിരിയാനുള്ള കാരണമെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴും ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചേരിതിരിഞ്ഞ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇപ്പോഴിതാ കാവ്യക്ക് പിന്തുണ നല്‍കികൊണ്ടുള്ള ആരാധകരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്കു പോലും ഫാന്‍ പേജ് ഉള്ളപ്പോള്‍ ഒരു ദശാബ്ദത്തിന്റെ തന്നേ മുഖശ്രീ ആയിരുന്ന ഒരു നായികക്ക് എന്തുകൊണ്ട് ഫാന്‍ പേജ് ആയികൂടാ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

പോസ്റ്റ് ഇങ്ങനെ…

എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു? ഇന്നലെ വന്നൊരു ചോദ്യം ആയിരുന്നു ഇത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് വ്യക്തമായില്ല.

ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്കു പോലും ഫാന്‍ പേജ് ഉള്ളപ്പോള്‍ ഒരു ദശാബ്ദത്തിന്റെ തന്നേ മുഖശ്രീ ആയിരുന്ന ഒരു നായികക്ക് എന്തുകൊണ്ട് ഫാന്‍ പേജ് ആയികൂടാ.

അവരുടെ അഭിനയ ചാരുതയ്ക്കൊപ്പം കാവ്യ എന്ന വ്യക്തിയെ കൂടെ ഞങ്ങള്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും. ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും.

അതു പൂര്‍ണമായി തെറ്റാണെന്നോ ശരിയാണെന്നോ നമുക്ക് ആര്‍ക്കും പറയാന്‍ പറ്റില്ല’നിങ്ങളില്‍ ചിലര്‍ അതില്‍ കുറ്റങ്ങള്‍ മാത്രം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അതിലെ ശരികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു.

അതിനു ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ന്യായങ്ങളുമുണ്ട്. അതിന്റെ ബലത്തിലാണ് ഞങ്ങള്‍ കാവ്യക്ക് വേണ്ടി ഫാന്‍ പേജ് തുടങ്ങിയതും.

അതു ഞങ്ങളുടെ സ്വന്തന്ത്ര്യം. അതിനോട് തീര്‍ത്തും യോജിക്കാന്‍ പറ്റാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാം. പിന്നെ വെറുക്കുന്നവരോടാണ്, ഞങ്ങളുടെ പേജില്‍ എന്തിടണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്.

അതില്‍ എന്തേലും ബുദ്ധിമുട്ടുള്ളവര്‍ അണ്‍ഫോളോ ചെയ്തേക്കൂ. ഞങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തേലും കണ്ടാല്‍ ഞങ്ങള്‍ അത് ഡിലീറ്റ് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യും.

പിന്നെ എന്തുകൊണ്ട് റിയാക്റ്റ് ചെയുന്നില്ല എന്നുവെച്ചാല്‍ ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ലൈഫില്‍ കയറി നോക്കുവാനും അഭിപ്രായം പറയുവാനും ചിലര്‍ക്കു പ്രത്യേക താത്പര്യം ആണ് ഇങ്ങനെയുള്ളവരോട് റിയാക്റ്റ് ചെയുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

Related posts

Leave a Comment