മി​നി​മം വേ​ത​നം ന​ട​പ്പി​ലാ​ക്ക​ണം സ​ഖാ​വെ ! മ​ന്ത്രി​യു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ല്‍ ക​മ​ന്‍റി​ട്ട​യാ​ളെ പു​റ​ത്താ​ക്കി; പ്രതിഷേധവുമായി സി​ഐ​ടി​യു

വ​ട​ക​ര: മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ല്‍ ക​മ​ന്‍റ ചെ​യ്ത​യാ​ളെ സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി. വ​ട​ക​ര ജെ.​ടി റോ​ഡി​ലെ എ​ന്‍​എം​ഡി​സി ഓ​യി​ല്‍ മി​ല്ലി​ലെ (കോ​പ്പോ​ള്‍ ) ജ​ന​റ​ല്‍ വ​ര്‍​ക്ക​ര്‍ ചെ​ര​ണ്ട​ത്തൂ​രി​ലെ എം.​ന​സീ​റി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

മി​നി​മം വേ​ത​നം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച യോ​ഗം ചേ​ര്‍​ന്ന​താ​യു​ള്ള മ​ന്ത്രി​യു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​നാ​യ ന​സീ​ര്‍ എ​ന്‍​എം​ഡി​സി​യി​ലും മി​നി​മം വേ​ത​നം ന​ട​പ്പി​ലാ​ക്ക​ണം സ​ഖാ​വെ എ​ന്ന് ക​മ​ന്‍റി​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും ന​സീ​റി​നെ പു​റ​ത്താ​ക്കി​യ​ത്.

കോ​പ്പോ​ളി​ല്‍ മി​നി​മം വേ​ത​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ഇ​ത്ത​രം ന​ട​പ​ടി തെ​റ്റാ​ണെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ്ഥാ​പ​നം ന​ട​പ​ടി​യെ​ടു​ത്ത​ത്. കൂ​ടാ​തെ യൂ​നി​ഫോം ധ​രി​ക്കാ​തെ ജോ​ലി​ക്ക് എ​ത്തി​യെ​ന്ന ആ​രോ​പ​ണ​വും ന​സീ​റി​നെ​തി​രെ​യു​ണ്ട്.

അ​തേ​സ​മ​യം ന​സീ​റി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച് സി​ഐ​ടി​യു പ്ര​തി​ഷേ​ധി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് സി​ഐ​ടി​യു യൂ​നി​റ്റ് സെ​ക്ര​ട്ട​റി മ​നോ​ജ്, പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts