ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്; കേരളത്തിന് ഒരു സ്വർണം

പ​​ട്യാ​​ല​​യി​​ൽ​ നി​​ന്ന് സെ​​ബി മാ​​ത്യു

ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌ലറ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ മൂ​ന്നാം ദി​വ​സം കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത നേ​ടി മൂ​ന്നു താ​ര​ങ്ങ​ള്‍. പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ല്‍ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ചാ​ണു ഡ​ല്‍ഹി താ​രം തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍ സ്വ​ര്‍ണം നേ​ടി കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത നേ​ടി​യ​ത്. പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ല്‍ വെ​ള്ളി നേ​ടി​യ ഹ​രി​യാ​ന താ​രം സി​ദ്ധാ​ര്‍ഥ് യാ​ദ​വ് 2.25 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചാ​ടി മീ​റ്റ് റി​ക്കാ​ര്‍ഡ് മ​റി​ക​ട​ന്നാ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത നേ​ടി​യ​ത്. കേ​ര​ള താ​രം സി. ​ശ്രീ​നി​ഷ് 2.14 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചാ​ടി വെ​ങ്ക​ലം നേ​ടി. വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി​യ ത​മി​ഴ്‌​നാ​ടി​ന്‍റെ എ​ല്‍. സൂ​ര്യ​യും കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത നേ​ടി.

സു​വ​ര്‍ണ ഷീ​ന

വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ 13.31 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​ന്‍.​വി. ഷീ​ന സ്വ​ര്‍ണം നേ​ടി​യ​ത്. ഈ​യി​ന​ത്തി​ല്‍ കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക് 13.90 മീ​റ്റ​റാ​യി​രു​ന്നു. ഹ​രി​യാ​ന​യു​ടെ രേ​ണു വെ​ള്ളി​യും ത​മി​ഴ്നാ​ടി​ന്‍റെ ശി​വ അ​ന്‍പ​ര​ശി വെ​ങ്ക​ല​വും നേ​ടി. മ​ല​യാ​ളി താ​രം മ​യൂ​ഖ ജോ​ണി​യു​ടെ പേ​രി​ലു​ള്ള 14.11 മീ​റ്റ​റാ​ണ് ദേ​ശീ​യ റി​ക്കാ​ര്‍ഡ്. മീ​റ്റ് റി​ക്കാ​ര്‍ഡ് അ​നീ​ഷ വി​ജ​യ​ന്‍റെ പേ​രി​ലു​ള്ള 13.57 മീ​റ്റ​റാ​ണ്.

പോ​ളി​ല്‍ സു​രേ​ഖ

വ​നി​ത​ക​ളു​ടെ പോ​ള്‍വോ​ള്‍ട്ടി​ല്‍ പ​ത്തു സെ​ന്‍റി​മീ​റ്റ​ര്‍ വ്യ​ത്യാ​സ​ത്തി​ല്‍ കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത ന​ഷ്ട​മാ​യ ത​മി​ഴ്നാ​ടി​ന്‍റെ വി.​എ​സ് സു​രേ​ഖ സ്വ​ര്‍ണം നേ​ടി. 3.90 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് സു​രേ​ഖ ചാ​ടി​യ​ത്. നാലു മീ​റ്റ​റാ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക്. ഈ​യി​ന​ത്തി​ല്‍ മീ​റ്റ്, ദേ​ശീ​യ റി​ക്കാ​ര്‍ഡു​ക​ള്‍ സു​രേ​ഖ​യു​ടെ പേ​രി​ല്‍ ത​ന്നെ​യാ​ണ്. ദേ​ശീ​യ റി​ക്കാ​ര്‍ഡ് 4.15 മീ​റ്റ​റും മീ​റ്റ് റി​ക്കാ​ര്‍ഡ് 4.05 മീ​റ്റ​റു​മാ​ണ്. 3.80 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചാ​ടി​യ ക​ര്‍ണാ​ട​ക​യു​ടെ ഖ്യാ​തി വ​ഖാ​രി​യ​ക്കാ​ണ് വെ​ള്ളി. 3.70 മീ​റ്റ​ര്‍ ചാ​ടി​യ കേ​ര​ള​ത്തി​ന്‍റെ കൃ​ഷ്ണ ര​ച​ന്‍ വെ​ങ്ക​ലം നേ​ടി.

ജാ​വ​ലി​നി​ല്‍ അ​ന്നു

വ​നി​ത​ക​ളു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 57.37 മീ​റ്റ​ര്‍ എ​റി​ഞ്ഞ് ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ അ​ന്നു റാ​ണി സ്വ​ര്‍ണം നേ​ടി. ഈ​യി​ന​ത്തി​ലെ മീ​റ്റ്, ദേ​ശീ​യ റി​ക്കാ​ര്‍ഡു​ക​ള്‍ അ​ന്നു​വി​ന്‍റെ പേ​രി​ല്‍ ത​ന്നെ​യാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മ​റി​ക​ട​ക്കാ​നാ​യി​ല്ല. 62.50 മീ​റ്റ​റാ​യി​രു​ന്നു കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക്. അ​ന്നു​വി​ന്‍റെ പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ര്‍ഡും മീ​റ്റ് റി​ക്കാ​ര്‍ഡും 61.86 മീ​റ്റ​റാ​യി​രു​ന്നു.

പ​തി​നാ​യി​ര​ത്തി​ല്‍ സൂ​ര്യ​യും ല​ക്ഷ്മ​ണും

വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ 32:23.96 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് മീ​റ്റ് റി​ക്കാ​ര്‍ഡ് സ്വ​ര്‍ണ​ത്തോ​ടെ എ​ല്‍. സൂ​ര്യ കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത നേ​ടി. 32:30.00 സെ​ക്ക​ന്‍ഡാ​യി​രു​ന്നു കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക്. മ​ഹാ​രാ​ഷ്‌ട്ര താ​ര​ങ്ങ​ളാ​യ സ​ഞ്ജീ​വി​നി യാ​ദ​വ് വെ​ള്ളി​യും സ്വാ​തി ഗാ​ധ​വേ വെ​ങ്ക​ല​വും നേ​ടി. ഈ​യി​ന​ത്തി​ലെ സ്വാ​തി ഗാ​ധ​വേ​യു​ടെ പേ​രി​ലു​ള്ള 32:53.73 സെ​ക്ക​ന്‍ഡ് എ​ന്ന മീ​റ്റ് റി​ക്കാ​ര്‍ഡാ​ണ് സൂ​ര്യ മ​റി​ക​ട​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ലെ ദേ​ശീ​യ റി​ക്കാ​ര്‍ഡാ​യ 31:50.47 സെ​ക്ക​ന്‍ഡ് മ​ല​യാ​ളി താ​രം പ്രീ​ജ ശ്രീ​ധ​ര​ന്‍റെ പേ​രി​ലു​ള്ള​താ​ണ്.

പു​രു​ഷ​ന്‍മാ​രു​ടെ 10,000 മീ​റ്റ​റി​ല്‍ ത​മി​ഴ്നാ​ടി​ന്‍റെ ജി. ​ല​ക്ഷ്മ​ണ​ന്‍ 29:31.72 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് സ്വ​ര്‍ണം നേ​ടി. 28:00.00 ആ​യി​രു​ന്നു കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക്. ഗു​ജ​റാ​ത്തി​ന്‍റെ ഗാ​വി​ത് മു​ര​ളി വെ​ള്ളി​യും ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ അ​ഭി​ഷേ​ക് പാ​ല്‍ വെ​ങ്ക​ല​വും നേ​ടി.

ഡി​സ്‌​ക​സി​ല്‍ ധ​ര്‍മ​രാ​ജ്

പു​രു​ഷ വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ​യി​ല്‍ 55.35 മീ​റ്റ​ര്‍ എ​റി​ഞ്ഞ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ ധ​ര്‍മ​രാ​ജ് യാ​ദ​വ് സ്വ​ര്‍ണം നേ​ടി. 62 മീ​റ്റ​റാ​യി​രു​ന്നു കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക്.

ഹൈ​ജം​പി​ല്‍ ഹൈ​വോ​ള്‍ട്ടാ​യി തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍

കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍ പ്ര​തീ​ക്ഷ​ക​ളു​ടെ ചി​റ​കി​ലേ​റി​യാ​ണ് കോ​മ​ണ്‍വെ​ല്‍ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ല്‍ 2016ല്‍ ​സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ച 2.26 എ​ന്ന ദേ​ശീ​യ റി​ക്കാ​ര്‍ഡ് മ​റി​ക​ട​ന്നാ​ണ് തേ​ജ​സ്വി​ന്‍ ഇ​ന്ന​ലെ സു​വ​ര്‍ണ​നേ​ട്ട​ത്തോ​ടൊ​പ്പം കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. 2.25 മീ​റ്റ​റാ​യി​രു​ന്നു കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത മാ​ര്‍ക്ക്. അ​ടു​ത്ത​യി​ടെ ക​ാന്‍സസ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ന​ട​ന്ന ഇ​ന്‍ഡോ​ര്‍ അ​ത്‌ലറ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ തേ​ജ​സ്വി​ന്‍ 2.28 മീ​റ്റ​ര്‍ ചാ​ടി​യി​രു​ന്നു.

പത്തൊന്പതുകാ​ര​നാ​യ തേ​ജ​സ്വി​ന്‍ നാ​ലു വ​ര്‍ഷ​ത്തെ അ​ത്‌ലറ്റി​ക് സ്‌​കോ​ള​ര്‍ഷി​പ്പ് നേ​ടി അ​മേ​രി​ക്ക​യി​ലെ ക​ാന്‍സസ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ക്ലി​ഫ് റൊ​വേ​ള്‍ട്ടോ ആ​ണ് പ​രി​ശീ​ല​ക​ന്‍. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്് താ​രം വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​ന്‍റെ ആ​രാ​ധ​ക​നാ​യി​രു​ന്ന തേ​ജ​സ്വി​ന്‍ ക്രി​ക്ക​റ്റ് മോ​ഹം വെ​ടി​ഞ്ഞാ​ണ് ഹൈ​ജം​പി​ലേ​ക്കു തി​രി​ഞ്ഞ​ത്. ജ​ന്‍മ​നാ​ടാ​യ കോ​യ​മ്പ​ത്തൂ​രി​ല്‍ വെ​ച്ചു ന​ട​ന്ന ദേ​ശീ​യ ജൂ​ണി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് തേ​ജ​സ്വി​ന്‍ സ്വ​ന്തം പേ​രി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡ് നേ​ടി​യ​ത്.

പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ല്‍ 90 വ​ര്‍ഷം (1928) മു​ന്‍പ് ക്യൂ​ബ​ന്‍ താ​രം ഹാ​വി​യ​ര്‍ സോ​ട്ടോ​മേ​യ​ര്‍ കുറിച്ച 2.45 ​മീ​റ്റ​ര്‍ ലോ​ക റി​ക്കാ​ര്‍ഡ് ഇ​തു​വ​രെ ആ​രും മ​റി​ക​ട​ന്നി​ട്ടി​ല്ല. 2.39 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചാ​ടി​യ ചാ​ള്‍സ് ഓ​സ്റ്റി​ന്‍റെ പേ​രി​ലാ​ണ് ഒ​ളി​മ്പി​ക് റി​ക്കാ​ര്‍ഡ്. 2014ല്‍ ​ഗ്ലാ​സ്ഗോ​യി​ല്‍ കാ​ന​ഡ​യു​ടെ ഡെ​റ​ക് ഡ്രൗ​വി​ന്‍ 2.31 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച​താ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ കോ​മ​ണ്‍വെ​ല്‍ത്ത് റി​ക്കാ​ര്‍ഡ്.

ഇ​ന്ന​ലെ പ​ട്യാ​ല​യി​ല്‍ 2.28 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പു​തി​യ ദേ​ശീ​യ റി​ക്കാ​ര്‍ഡി​ട്ട ശേ​ഷം തേ​ജ​സ്വി​നും 2.31 എ​ന്ന ഉ​യ​രം മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ മൂ​ന്നു ത​വ​ണ ന​ട​ത്തി പ​രി​ക്കി​നെ ഭ​യ​ന്ന് പി​ന്‍മാ​റു​ക​യാ​യി​രു​ന്നു. ഈ​യി​ന​ത്തി​ല്‍ വെ​ള്ളി നേ​ടി​യ ഹ​രി​യാ​ന​യു​ടെ സി​ദ്ധാ​ര്‍ഥ് യാ​ദ​വും മി​ക​ച്ച മ​ത്സ​ര​മാ​ണു കാ​ഴ്ച​വെ​ച്ച​ത്. 2.21 എ​ന്ന മീ​റ്റ് റി​ക്കാ​ര്‍ഡ് മ​റി​ക​ട​ന്നാ​ണ് സി​ദ്ധാ​ര്‍ഥ് 2.25 മീ​റ്റ​ര്‍ ചാ​ടി വെ​ള്ളി​യും കോ​മ​ണ്‍വെ​ല്‍ത്ത് യോ​ഗ്യ​ത​യും ഉ​റ​പ്പി​ച്ച​ത്.

Related posts