നി​ന​ക്ക് ചെ​റി​യ മു​ടി​യാ​ണ്; അ​പ്പോ​ൾ നീ ​ഒ​രു ഫെ​മി​നി​സ്റ്റ് ആണ്; ചെറിയ മുടിയായതിന്‍റെ പേരിൽ യുവതി നേരിട്ടത് ക്രൂരമായ അക്രമണം

ഫെ​മി​നി​സ്റ്റ് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ പ​ല​രു​ടെ​യും മ​ന​സി​ൽ തെ​ളി​യു​ന്ന രൂ​പം തോ​ളൊ​പ്പം മു​റി​ച്ചി​ട്ട മു​ടി​യും വ​ലി​യ ക​ണ്ണ​ട​യു​മൊ​ക്കെ വെ​ച്ച ആ​ളു​ക​ളെ ആ​ണ്. തോ​ളൊ​പ്പം മു​ടി മു​റി​ച്ചി​ട്ട യു​വ​തി​യെ ക​ണ്ട് ഫെ​മി​നി​സ്റ്റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് യു​വാ​വ് ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെെ​റ​ലാ​വു​ക​യാ​ണ്.

സൗ​ത്ത് ജി​യോ​ങ്‌​സാ​ങ് പ്ര​വി​ശ്യ​യി​ലെ ജി​ഞ്ചു​വി​ലെ ഒ​രു സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി‌​യെ മു​ടി​യു​ടെ നീ​ളം കു​റ​വാ​യ​തി​ന്‍റെ പേ​രി​ൽ ഫെ​മി​നി​സ്റ്റാ​ണെ​ന്ന് ആ​രോ​പി​ച്ച് 20 വ​യ​സു​ള്ള യു​വാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി​യി​ൽ യു​വാ​വ് സ്ത്രീ​യെ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ യു​വ​തി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും ഫെ​മി​നി​സ്റ്റാ​ണെ​ന്ന് പ​റ​ഞ്ഞ് നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു.

നി​ന​ക്ക് ചെ​റി​യ മു​ടി​യാ​ണ്. അ​പ്പോ​ൾ നീ ​ഒ​രു ഫെ​മി​നി​സ്റ്റ് ആ​യി​രി​ക്ക​ണം. ഞാ​നൊ​രു മെ​യി​ൽ ഷോ​വ​നി​സ്റ്റാ​ണ്. ഫെ​മി​നി​സ്റ്റു​ക​ൾ ഞ​ങ്ങ​ളു​ടെ അ​ക്ര​മ​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു’ എ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ സ്ത്രീ​യെ അ​ക്ര​മി​ച്ച​ത്.

ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ചെ​വി​ക്കും ലി​ഗ​മെ​ന്‍റി​നും പ​രി​ക്കേ​റ്റു. പോ​ലീ​സെ​ത്തി യു​വാ​വി​നെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​ന്ന​തു വ​രെ ഇ​യാ​ൾ യു​വ​തി​യെ മ​ർ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment