പെ​യി​ന്‍റ് ക​മ്പ​നി​യി​ലെ തീ​പി​ടി​ത്തം! ഒ​രു കോ​ടി​യോ​ളം ന​ഷ്ട​മെ​ന്ന് പോ​ലീ​സ്, ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കാ​തെ ഉ​ട​മ

അ​രൂ​ർ: വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​യി​ന്‍റ് ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ശ​ന​ഷ്ട​ക​ണ​ക്കു​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​തെ ക​മ്പ​നി ഉ​ട​മ​യും ജീ​വ​ന​ക്കാ​രും.

തീ​പി​ടി​ത്തം ഉ​ണ്ടാ​യി മ​ണ്ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ വൈ​റ്റി​ല സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ല്ല. ക​മ്പ​നി സ്റ്റാ​ഫ്, മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ടെ മാ​ധ്യ​ങ്ങ​ളോ​ടോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

തീ​പി​ടി​ത്ത​മു​ണ്ടാ​യി മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ച്ചി​ല്ല.

ഈ ​സം​ഭ​വ​ത്തി​ന് മു​മ്പും ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ലാ​സി​ക് പെ​യി​ന്‍റ്, വ​രു​ണ പെ​യി​ന്‍റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​റി​യി​ച്ചി​രു​ന്നു.

പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​കാ​മെ​ന്ന് അ​റി​യി​ച്ചു.

ക​മ്പ​നി ഉ​ട​മ​യും പോ​ലീ​സും ചേ​ർ​ന്നു​ള്ള ക​ണ​ക്കെ​ടു​ത്ത​തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കൂ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment