കോലഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടിത്തം ! ഓഫീസ് മുറി കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം

കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലു​ള്ള സി​സി​എം ഫ്യു​വ​ൽ​സ് പെ​ട്രോ​ൾ പ​മ്പി​ന്‍റെ (ഭാ​ര​ത് പെ​ട്രോ​ളി​യം) ഓ​ഫീ​സ് മു​റി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.15 നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ​നി​ന്നും ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

കൃ​ത്യ​സ​മ​യ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. പ​ട്ടി​മ​റ്റം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ന​വ്വ​ർ ഉ​സ്മാ​ന്‍റെ​നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളാ​ണ് സം​ഭ​വ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്.

തീ​പി​ടി​ക്കു​വാ​നു​ള്ള കാ​ര​ണം ഇ​തു വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.

കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള പ​മ്പി​ൽ രാ​വി​ലെ ചൂ​ണ്ട​യി​ടാ​ൻ പോ​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് സം​ഭ​വം ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ ഇ​വ​ർ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ഫീ​സി​ന​ക​ത്തെ സി​സി​ടി​വി യൂ​ണി​റ്റ്, എ​ഞ്ചി​ൻ ഓ​യി​ലു​ക​ൾ, എ​ഞ്ചി​ൻ കൂ​ള​ന്‍റു​ക​ൾ എ​ന്നി​വ​യും ഓ​ഫീ​സ് രേ​ഖ​ക​ളും ക​ത്തി ന​ശി​ച്ചു.

5 ലി​റ്റ​ർ ഗ്യാ​സ് സി​ലി​ണ്ട​ർ കു​റ്റി​ക​ളും ഇ​തി​നോ​ട് ചേ​ർ​ന്ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​യ്ക്കു തീ​പി​ടി​ച്ചി​ല്ല.

Related posts

Leave a Comment