അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം; തൃ​ശൂ​രി​ലെ ച​ല​ച്ചി​ത്ര​പ്പൂ​ര​ത്തി​ന് 75 ചി​ത്ര​ങ്ങ​ൾ

തൃ​ശൂ​ർ: ഗോ​വ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം, തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം എ​ന്നി​വ​യി​ലെ പു​ര​സ്കാ​ര ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ 75 ഓ​ളം ചി​ത്ര​ങ്ങ​ൾ ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കു​ന്ന തൃ​ശൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ​ത്തും.

കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ പാം ​ഡി ഓ​ർ നേ​ടി​യ ജ​പ്പാ​നീ​സ് സി​നി​മ “ഷോ​പ്പ് ലി​ഫ്റ്റേ​ഴ്സ്’, കാ​നി​ൽ സ്പെ​ഷ​ൽ പാം ​ഡി ഓ​ർ ക​ര​സ്ഥ​മാ​ക്കി​യ ഗൊ​ദാ​ർ​ഡി​ന്‍റെ “ഇ​മേ​ജ്ബു​ക്ക്’, കാ​ൻ ജൂ​റി പ്രൈ​സ് നേ​ടി​യ ലെ​ബ​ന​ൻ സം​വി​ധാ​യി​ക ന​ദീ​ൻ ലെ​ബാ​ക്കി​യു​ടെ “കാ​പ്പ​ർ​നോം’ തു​ട​ങ്ങി​യ​വ​യാ​കും മു​ഖ്യ ആ​ക​ർ​ഷ​ണം.

നൂ​റി ബി​ൽ​ഗേ സി​ലാ​ൻ സം​വി​ധാ​നം ചെ​യ്ത “ദി ​വൈ​ൽ​ഡ് പി​യ​ർ ട്രി’ ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ഐ​എ​ഫ്എ​ഫ്കെ 2018ൽ ​മി​ക​ച്ച സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഇ​റാ​നി​യ​ൻ സി​നി​മ “ഡാ​ർ​ക്ക് റൂം’, ​ചൈ​നീ​സ് ചി​ത്രം “ദി ​ഏ​ഷ് ഈ​സ് ദി ​പ്യു​വ​ർ വൈ​റ്റ്’, അ​ർ​ജ​ന്‍റൈ​ൻ സി​നി​മ “ദി ​ബെ​ഡ്’, ഈ​ജി​പ്ഷ്യ​ൻ സി​നി​മ “യൊ​മേ​ദി​ൻ’ (ജ​ഡ്ജ്മെ​ന്‍റ് ഡേ), ​പ്ര​ശ​സ്ത ഫ്ര​ഞ്ച് സി​നി​മ “അ​റ്റ് വാ​ർ’, ജ​ർ​മ​ൻ സി​നി​മ​ക​ളാ​യ “ഹോം ​വി​ത്തൗ​ട്ട് റൂ​ഫ്’, “മാ​ജി​ക്ക​ൽ മി​സ്റ്റ​റി’ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ നി​ര​വ​ധി ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ അം​ഗീ​കാ​രം നേ​ടി​യ സി​നി​മ​ക​ൾ എത്തു​ന്നു​ണ്ട്.

നാ​ലാ​മ​തു തൃ​ശൂ​ർ അ​ന്താ​രാ​ഷ്ട ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ പ്ര​ശ​സ്ത സൗ​ണ്ട് ഡി​സൈ​ന​ർ ടി. ​കൃ​ഷ്ണ​നു​ണ്ണി​യാ​ണ്. “ജ​നാ​ധി​പ​ത്യ’​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ പ്ര​മേ​യം. 15 മു​ത​ൽ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തൃ​ശൂ​ർ ര​വി​കൃ​ഷ്ണ/​രാ​മ​ദാ​സ് തി​യേ​റ്റ​റി​ലും, തൃ​ശൂ​ർ പ്ര​സ്ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് ഫി​ലിം ഫെ​സ്റ്റി​വ​ൽ.

തൃ​ശൂ​ർ ച​ല​ച്ചി​ത്ര​കേ​ന്ദ്രം, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കെ.​എം.​ജോ​സ​ഫ് ട്ര​സ്റ്റ്, ബാ​ന​ർ​ജി ക്ല​ബ്ബ്, എ​ഫ്എ​ഫ്എ​സ് കേ​ര​ളം, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ന്യൂ​ഡ​ൽ​ഹി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​എ​ഫ്എ​ഫ്ടി​യു​ടെ സാ​റ്റ​ലൈ​റ്റ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​ക്കു​റി തൃ​പ്ര​യാ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, വ​ട​ക്ക​ഞ്ചേ​രി, മാ​ള, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​താ​തു ഫി​ലിം സൊ​സൈ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

Related posts