കെസി മുഖ്യമന്ത്രിയായാല്‍ ജനവിധി തേടുക കല്‍പ്പറ്റയില്‍?

ക​ല്‍​പ്പ​റ്റ: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​യാ​ല്‍ നി​യ​മ​സ​ഭാം​ഗ​മാ​കു​ന്നി​ന് ജ​ന​വി​ധി തേ​ടു​ക ക​ല്‍​പ്പ​റ്റ​യി​ലെ​ന്ന് അ​ഭ്യൂ​ഹം. സു​ര​ക്ഷി​ത മ​ണ്ഡ​ലം എ​ന്ന നി​ല​യി​ല്‍ കെ​സി ക​ല്‍​പ്പ​റ്റ​യ്ക്കു മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നു ക​രു​തു​ന്ന​വ​ര്‍ വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മി​ട​യി​ല്‍ നി​ര​വ​ധി.

ഇ​രി​ക്കൂ​റി​ലോ?
കെ​സി സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ സാ​ര​ഥ്യ​ത്തി​ലെ​ത്തി​യാ​ല്‍ അ​ഡ്വ.​സ​ജീ​വ് ജോ​സ​ഫ് വി​ജ​യി​ച്ച ഇ​രി​ക്കൂ​റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പൊ​തു​വെ പ്ര​ചാ​ര​ണം. സം​സ്ഥാ​ന​ത്തു കെ​സി ചേ​രി​യി​ലെ പ്ര​മു​ഖ​നാ​യ സ​ജീ​വ് ജോ​സ​ഫ് മു​റു​മു​റു​പ്പി​ല്ലാ​തെ മ​ണ്ഡ​ലം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ണ്.

എ​ന്നാ​ല്‍, ഇ​രി​ക്കൂ​റി​ല്‍ കെ​സി​ക്കു സു​ഗ​മ​മാ​യി ജ​യി​ച്ചു ക​യ​റാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ണ്ട്. വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം പി​ടി​ക്കു​ന്ന​വ​ര്‍ ഇ​രി​ക്കൂ​റി​ലും രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗി​നും വേ​രോ​ട്ട​മു​ണ്ട്.

ഇ​രി​ക്കൂ​റി​ല്‍ 59.94 ശ​ത​മാ​നം വോ​ട്ടാ​ണ് സ​ജീ​വ് ജോ​സ​ഫി​നു ല​ഭി​ച്ച​ത്. പോ​ള്‍ ചെ​യ്ത 1,51,645 വോ​ട്ടി​ല്‍ 90,895 വോ​ട്ടാ​ണ് കൈ​പ്പ​ത്തി അ​ട​യാ​ള​ത്തി​ല്‍ പ​തി​ഞ്ഞ​ത്. തൊ​ട്ട​ടു​ത്ത എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ അ​ഡ്വ.​മാ​ത്യു കു​ന്ന​പ്പ​ള്ളി​ക്ക് 48,496 വോ​ട്ടാ​ണ്(31.96 ശ​ത​മാ​നം)​ല​ഭി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​പ​ക്ഷം പാ​ര്‍​ട്ടി​യി​ലെ വി​രു​ദ്ധ​ചേ​രി​യി​ലു​ള്ള​വ​ര്‍ സം​ഘ​ടി​ത​മാ​യി തി​രി​ഞ്ഞു കു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക ചി​ല കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​മാ​ണ് അ​ദ്ദേ​ഹം കു​റെ​ക്കൂ​ടി സു​ര​ക്ഷി​ത​മാ​യ ക​ല്‍​പ്പ​റ്റ​യി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കു വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്.

ക​ൽ​പ്പ​റ്റ സു​ര​ക്ഷി​തം

കെ​പി​സി​സി മു​ന്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖാ​ണ് ക​ല്‍​പ്പ​റ്റ മ​ണ്ഡ​ലം നി​യു​ക്ത എം​എ​ല്‍​എ.
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 45,301 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്. 2021 തെ​ര​ഞ്ഞെ​ടു​പ്പി​ലെ 5,470 വോ​ട്ടി​ന്‍റെ മേ​ല്‍​ക്കൈ അ​ദ്ദേ​ഹം പ​ല​മ​ട​ങ്ങാ​യാ​ണ് മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. സി​ദ്ദി​ഖി​നു ല​ഭി​ച്ച ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ലോ​ക്‌​സ​ഭ​യി​ല്‍ പ്രി​യ​ങ്ക​ഗാ​ന്ധി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ക​ല്‍​പ്പ​റ്റ.

സം​സ്ഥാ​ന​ത്തു കെ​സി​യു​ടെ വി​ശ്വ​സ്ത​രി​ല്‍ ഒ​രാ​ളാ​ണ് സി​ദ്ദി​ഖ് എ​ന്നി​രി​ക്കേ രാ​ജ്യ​സ​ഭാം​ഗ​ത്വ​വും ഐ​ഐ​സി​സി സെ​ക്ര​ട്ട​റി സ്ഥാ​ന​വും വാ​ഗ്ദാ​നം ചെ​യ്തു കെ​സി നി​ര്‍​ദേ​ശി​ച്ചാ​ല്‍ മ​ണ്ഡ​ലം സ​ന്തോ​ഷ​ത്തോ​ടെ സി​ദ്ദി​ഖ് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ര്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഘ​ട​ക​ത്തി​ല്‍ കു​റ​വ​ല്ല.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കാ​യു​ള്ള ച​ര​ടു​വ​ലി മു​റു​കി​യ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ശ​ക്തി​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം. കെ​സി മു​ഖ്യ​മ​ന്ത്രി​യാ​കു​ക​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹം ക​ല്‍​പ്പ​റ്റ​യി​ല്‍ മ​ത്സ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​യ​നാ​ടി​നു പൊ​തു​വെ ഗു​ണ​മാ​കു​മെ​ന്നു ചി​ന്തി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

Related posts

Leave a Comment