‘ജെയ്ലർ 2’ തിയേറ്റർ റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സംഗീതപ്പട്ടികയിലേക്ക് പുതിയൊരു ഗാനം കൂടി. രജനീകാന്ത് നായകനാകുന്ന ചിത്രത്തിലെ നാലാമത്തെ ഗാനമായ ‘ബിന്ദാസ്’ പുറത്തിറങ്ങി. ഗാനരംഗത്തിൽ നോറ ഫത്തേഹി പ്രത്യേക വേഷത്തിലെത്തുന്നു. ഊർജസ്വലമായ ഈ ഡാൻസ് നമ്പറിൽ താരവും നർത്തകിയുമായ നോറയാണ് പ്രധാന ആകർഷണം.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനം അദ്ദേഹവും ദീപ്തി സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഒക്ടോബർ 15ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഏറ്റവും പുതിയ ഗാനമാണിത്.
