‘ഐ ​കാ​ന്‍റ് ബ്രീ​ത്ത്’..! ബ്ര​ഹ്മ​പു​രത്തെ പുകയിൽ മുങ്ങി കൊച്ചിക്കാർ; പ്ര​തി​ക​രി​ച്ച് ന​ട​ന്മാ​രാ​യ വി​ന​യ് ഫോ​ർ​ട്ടും ഉ​ണ്ണി മു​കു​ന്ദ​നും


 ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ​പ്പു​ക ശ്വ​സി​ച്ച് കൊ​ച്ചി​ക്കാ​ർ ശ്വാ​സം​മു​ട്ടു​ന്പോ​ൾ ഈ ​വി​ഷ​യ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി സി​നി​മാ​താ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ന​ട​ന്മാ​രാ​യ വി​ന​യ് ഫോ​ർ​ട്ടും ഉ​ണ്ണി മു​കു​ന്ദ​നു​മാ​ണ് ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം ഫേ​സ്ബ​ക്കി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘ഐ ​കാ​ന്‍റ് ബ്രീ​ത്ത്’ എ​ന്ന് മാ​സ്ക് ധ​രി​ച്ചി​രി​ക്കു​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലാ​ക്കി​യാ​ണ് വി​ന​യ് ഫോ​ർ​ട്ട് ത​ന്‍റെ പ്ര​തി​ഷേ​ധം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ത്തി​ലി​രി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​ത്രം ‘ഹീ​റോ​സ്, സേ​വ് അ​സ്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ കൊ​ച്ചി നി​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ എ​ടു​ത്തു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ.

ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു പ​ത്ര ക​ട്ടിം​ഗ് പ​ങ്കു​വ​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ കു​റി​പ്പ്.

കൊ​ച്ചി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​സി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ​യും നി​ങ്ങ​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ കാ​ര്യം ശ്ര​ദ്ധി​ക്കാ​ൻ ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം കാ​ര​ണം വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക.

നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ശ്ര​ദ്ധി​ക്കു​ക. വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക- എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

Related posts

Leave a Comment